ഇരിക്കൂർ: മസ്ജിദുകൾ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മാനവ സ്നേഹത്തിന്റെയും കേന്ദ്രങ്ങളായി നിലനിർത്തണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.ജീവകാരുണ്യ മേഖലയുടെയും സഹാനുഭൂതിയുടെയും ആസ്ഥാനമായി മാറ്റണം. ആദ്യ കാലത്ത് ഇവിടെ പള്ളികൾ നിർമ്മിക്കാൻ സൗകര്യമൊരുക്കിയതും ആവശ്യമായ സഹായ സഹകരണങ്ങൾ നൽകിയതും സഹോദര സമുദായങ്ങളാണ്. ദൈവത്തിന്റെ സ്വന്തം നാടായി കേരളം അറിയപ്പെട്ടതും ഇത് പോലെയുള്ള സനാതന നന്മകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ റഹ്മാനിയ ദറസ് മാനേജിങ്ങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനർനിർമിച്ച ഇരിക്കൂർ ശാദുലി പള്ളി അസർ നിസ്കാരത്തിന് നേതൃത്വം നൽകിയതിന് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡന്റ് കെ.ടി സിയാദ് ഹാജി അധ്യക്ഷത വഹിച്ചു. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി മാനേജിങ്ങ് ഡയറക്ടർ കെ.ടി സിയാദ് ഹാജിയും സഹോദരൻമാരും അവരുടെ പിതാവും ആദ്യകാല വ്യാപാരിയും മഹല്ല് കമ്മിറ്റി ഭാരവാഹിയുമായിരുന്ന സി.വി.എൻ മേമി ഹാജിയുടെ സ്മരണക്കായാണ് രണ്ട് കോടിയോളം ചെലവഴിച്ച് പള്ളി പുനരുദ്ധാരണം നടത്തിയത്.
ബ്രോഷറും ലോഗോയും അബ്ദുറഹ്മാൻ കല്ലായി പി.കെ അബൂബക്കർ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, അബ്ദുറസാഖ് ദാരിമി, അസീസ് ഫൈസി, സി.കെ മുഹമ്മദ് മാസ്റ്റർ, ടി.എൻ.എ ഖാദർ, സി.സി ഹിദായത്ത്, കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, എൻ.വി ഹാഷിം, കെ.കെ റസാഖ്, കെ.മേമി ഹാജി, വി.ശിഹാബുദ്ദീൻ,പി.കെ ഷംസുദ്ദീൻ,സി.വി ഫൈസൽ, മുനീർ പള്ളിപ്പാത്ത്,കെ.കെ കുഞ്ഞി മായൻ,കെ.ടി നസീർ, പി.വാഹിദ്, വി.ഹംസ ഹാജി, കായക്കൂൽ മൊയ്തു ഹാജി, വി.കാസിം ഹാജി, പി.അബ്ദുൽ സലാം അൻസ്വരി, കെ.മൻസൂർ മാസ്റ്റർ, ജബ്ബാർ ഹാജി കീത്തടത്ത് എന്നിവർ പ്രസംഗിച്ചു. ട്രഷറർ കെ മുഹമ്മദ് അഷറഫ് ഹാജി നന്ദി പറഞ്ഞു.മാനേജർ കെ.വി അബ്ദുൽ ഖാദർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി കെ.പി അസീസ് മാസ്റ്റർ സ്വാഗതവും ട്രഷറർ കെ മുഹമ്മദ് അഷറഫ് ഹാജി നന്ദി പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments