ഇരിക്കൂർ : എസ്.പി.സി കേഡറ്റുകൾ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ജൈവ വൈവിധ്യ ക്യാമ്പസിൽ സംഘടിപ്പിച്ച പഠന ക്ലാസ് പ്രാണി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ വിജയകുമാർ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.നെല്ലിയാമ്പതിയിലെ കുണ്ടറചോലയിൽ നിന്ന് കണ്ടെത്തിയ അപൂർവ്വയിനം പ്രാണിക്ക് ഇദ്ദേഹത്തിന്റെ ബഹുമാനർത്ഥമായി സാന്ദ്രാകോട്ടസ് വിജയകുമാറി എന്ന് പേര് നൽകിയിട്ടുണ്ട്.
എസ്.പി.സി കേഡറ്റുകൾ ചെറുപ്രാണികളെയും , പുഴുക്കളെയും,വണ്ടുകളെയും പൂമ്പാറ്റകളെയും നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്തു.എസ്.പി.സി ക്യാമ്പ് ഫീൽഡ് വിസിറ്റിന്റെ ഭാഗമായാണ് ചെറുപ്രാണി നിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചത്. പത്തേക്കറോളം വരുന്ന സ്കൂൾ ക്യാമ്പസ് അപൂർവ്വ സസ്യജാലങ്ങളാലും ചെറുപ്രാണികളാലും മറ്റു ജൈവ വൈവിധ്യങ്ങളാലും സമ്പന്നമാണ്.സ്കൂളിലെ വിവിധ ക്ലബുകളുടെ സഹകരണത്തോടെ ക്യാമ്പസിനെ ജൈവ സംരക്ഷണ കേന്ദ്രമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്കൂൾ അധികൃതർ.
കണ്ണൂർ റൂറൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പ്രസാദ്, സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്,ടി.വത്സലൻ,ആർ.കെ.ഹരിന്ദ്രനാഥ്,എ.രേഷ്മ,
ടി.വിസുനില,എൻ.വി രമ്യ,കെ.മീനാകുമാരി,സി.സുൾഫിക്കർ,പി.കെ മൈമൂനത്ത്, ടി.വി നിമിഷ എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments