✍🏻 മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : ജൂലായിലെ കനത്ത മഴയിൽ തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാതയിലെ റോഡിലെ അരിക് ഭിത്തി തകർന്നിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും പിഡബ്ല്യുഡി അധികൃതരുടെ മെല്ലെപോക്ക് നയം വിമർശനത്തിനിടയാക്കുന്നു. റോഡ് ഏത് നിമിഷവും പൂർണമായും തകരുന്ന അവസ്ഥയിലാണ് നിലവിലുള്ളത്. റോഡ് തകർന്നു കഴിഞ്ഞാൽ ഇരിക്കൂർ ടൗണിലെ നൂറുകണക്കിന് വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും ഒറ്റപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്യും. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിലെ റോഡ് ഗതാഗതവും നിശ്ചലമാവും.
ഇരിക്കൂറിൽ നിന്ന് കണ്ണൂർ,തളിപ്പറമ്പ്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മൂന്നും കൂടിയ ജംഗ്ഷനിലെ റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നുകൊണ്ടിരിക്കുന്നത്. ഇരിക്കൂറിൽ നിന്ന് കണ്ണൂർ,തളിപ്പറമ്പ്, ഇരിട്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന മൂന്നും കൂടിയ ജംഗ്ഷനിലെ റോഡാണ് അധികൃതരുടെ അനാസ്ഥ മൂലം തകർന്നുകൊണ്ടിരിക്കുന്നത്. നിലവിൽ റോഡ് തകർന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഗതാഗതം തടസ്സപ്പെടുത്തി, മറുവശത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നതിനാൽ ഈ റോഡിൽ എപ്പോഴും കനത്ത ട്രാഫിക് ജാമാണുള്ളത്.
റോഡ് പൂർണമായി തകരുന്നതിന് മുമ്പ് അടിയന്തരമായ നടപടികൾ പൊതുമരാമത്ത് വകുപ്പ് നടത്തണമെന്നാവശ്യപെട്ട് മുമ്പ് യുഡിഎഫ് നേതാക്കൾ ഇരിക്കൂർ പിഡബ്ല്യുഡി എഇ ബിനോയിക്ക് നിവേദനം നൽകിയിരുന്നു. എത്രയും പെട്ടെന്ന് ഈറോഡിലെ അരിക് ഭിത്തി നന്നാക്കിയില്ലെങ്കിൽ വലിയ അപകടത്തിനാണ് നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാർ ആരോപിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments