മുഹർറം ക്വിസ് സംഘടിപ്പിച്ചു
ഇരിക്കൂർ : മുഹർറം ദിനവുമായി ബന്ധപ്പെട്ട് എസ്.ഐ.ഒ മട്ടന്നൂർ ഏരിയ മട്ടന്നൂർ ഹിറാ മദ്റസയിലെയും ഇരിക്കൂർ എ.എം.ഐ മദ്‌റസയിലെയും വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഇരിക്കൂർ എ.എം.ഐ മദ്രസയിലെ ക്വിസ് മത്സരത്തിന് മട്ടന്നൂർ ഏരിയ പ്രസിഡൻ്റ് മുബശിർ ഇരിക്കൂർ , പ്രിൻസിപ്പൽ സി.കെ മുനവ്വിർ എന്നിവർ നേതൃതം നൽകി. 25 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സഫ മർയം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ സിയ, ആറാം ക്ലാസ് വിദ്യാർത്ഥിനി കെ.റുഹൈമ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. 

മട്ടന്നൂർ ഹിറാ മദ്രസയിലെ ക്വിസ് മത്സരത്തിന് മട്ടന്നൂർ ഏരിയ സമിതി അംഗം മുഹമ്മദ് ഗനൂഷി, പ്രിൻസിപ്പൽ ബാസിത്ത് എന്നിവർ നേതൃത്വം നൽകി. 18 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അംറ് തസീം, ഹാദി ബഷീർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഹിജ ഫാത്തിമ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913