ലോക കൗമാര ദിനാചരണം
ഇരിക്കൂർ : ലോക കൗമാര ദിനാചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ കൗമാര ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്കൂൾ പ്രധാനധ്യാപിക വി.സി ശൈലജ ഉദ്ഘാടനം ചെയ്തു. സ്കൂൾ കൗൺസിലർ ആശ മാന്വൽ കൗമാരക്കാരെ ക്രിയാത്മകമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളെ കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്,ടി.വത്സലൻ എന്നിവർ സംസാരിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments