ഇരിക്കൂറിൽ തെരുവ് നായ ശല്യം രൂക്ഷം : പഞ്ചായത്തിൽ നിവേദനം നൽകി
ഇരിക്കൂർ : ഇരിക്കൂറിലും പരിസരങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായതോടെ നടപടിയാവശ്യപ്പെട്ട് പഞ്ചായത്തിൽ പരാതി നൽകി. എസ്ഡിപിഐ ഇരിക്കൂർ ബ്രാഞ്ച് 
പ്രസിഡണ്ട് സി.സി റംഷാദാണ് ഇരിക്കൂർ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയത്. സ്കൂൾ പരിസരത്തും, ബസ്സ് സ്റ്റോപ്പിലും ,മാർക്കറ്റ് ഭാഗങ്ങളിലും നായകൾ അലഞ്ഞു തിരിയുന്നുണ്ട്. വിദ്യാർഥികളടക്കം എല്ലാവരും ഭീതിയിലാണെന്നും അതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
അമീർ,ഫായിസ്,ഉമ്മർ,ജമീൽ എന്നിവർ പങ്കെടുത്തു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv