ഇരിക്കൂർ : ആയിപ്പുഴ ഗവ യു.പി സ്കൂളിലെ 2023 - 24 വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു. എജ്യു സമ്മിറ്റ് രക്ഷാകർതൃ സംഗമത്തിൽ വെച്ച് കൂടാളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സി ശ്രീകലയാണ് പ്രകാശനം നടത്തിയത്. എജ്യുസമ്മിറ്റിനോടനുബന്ധിച്ച് നടത്തിയ പുസ്തകോത്സവം വാർഡ് മെമ്പർ കെ.പി മുഹമ്മദ് അഷ്രഫ് ഉദ്ഘാടനം ചെയ്തു. പാരന്റിങ് ഒരു കലയാണ് എന്ന വിഷയത്തിൽ കെ.ജെ ജനാർദ്ദനൻ ക്ലാസെടുത്തു. പിടിഎ പ്രസിഡന്റ് വി.നാസർ അധ്യക്ഷത വഹിച്ചു. പുതിയ പിടിഎ പ്രസിഡണ്ടായി സി.സി നൗഷാദിനെയും വൈസ് പ്രസിഡണ്ടായി ഹാരിസ് പള്ളിപ്പാത്തിനെയും തെരഞ്ഞെടുത്തു. വി.സി സുശീല, ആർ.പി ഉസ്സൻകുട്ടി എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക കെ.വി ശൈലജ സ്വാഗതവും കെ.കെ ശ്രീജിത്ത് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments