ഇരിക്കൂർ ഇനി 5ജി ഇരിക്കൂർ
ഇരിക്കൂർ : ബിഎസ്എൻഎല്ലിന്റെ 5ജി കണക്ഷൻ കണ്ണൂർ ജില്ലയിലെ ഇരിക്കൂറിൽ അഞ്ചുമാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് ബിഎസ്എൻഎൽ കണ്ണൂർ മാർക്കറ്റിംഗ് ഡിജിഎം ജൈനി ബേബി പ്രഖ്യാപിച്ചു. ഇരിക്കൂർ ബിഎസ്എൻഎൽ എക്സ്ചേഞ്ചിന് കീഴിലുള്ള പ്രദേശങ്ങളിലുള്ളവർക്കുള്ള സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നതിന്റെ പദ്ധതി വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കുന്ന ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: റോബർട്ട് ജോർജ് പറഞ്ഞു. ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.
 ഈ പദ്ധതിയിലൂടെ കുറഞ്ഞ മാസവരി സംഖ്യയിൽ കേബിൾ ടിവി, ഇന്റർനെറ്റ്, ടെലിഫോൺ, ഐ.പി.ടി.വി,ഒടിടി സർവീസ് എന്നിവയും ലഭ്യമാകും. മേൽപറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ എടുക്കുന്നവർക്ക് ഈ മാസം ജൂലൈ 15 വരെ സൗജന്യ ഇൻഷുറൻസ് പരീരക്ഷയും ലഭിക്കും.
 സൗജന്യ മൊബൈൽ ഫോൺ സിം കാർഡ് വിതരണം ഐആർഡിഎംസി സെക്രട്ടറി കെ.പി അബ്ദുൽ അസീസ് മാസ്റ്റർ നിർവഹിച്ചു. സൗജന്യ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് വിതരണം ഇരിക്കൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കെ.കെ കുഞ്ഞിമായൻ മാസ്റ്റർ നിർവഹിച്ചു.

 ടി.വി സതീശൻ,യു.പി അബ്ദുറഹ്മാൻ, അജയകുമാർ, ആർ.സുനിൽകുമാർ, പി.ജെ മൈക്കിൾ, പി.മുനീർ എന്നിവർ ആശംസകള ർപ്പിച്ച് സംസാരിച്ചു. ഇ.ജയദേവൻ സ്വാഗതവും സി.എം തോമസ് നന്ദിയും പറഞ്ഞു
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv