കനത്ത മഴയിൽ തളിപ്പറമ്പ - ഇരിട്ടി സംസ്ഥാന പാതയിൽ റോഡ് തകർന്നു,വൈദ്യുതി തൂണുകൾ നിലം പൊത്തി, ഗതാഗതം സ്തംഭിച്ചു


ഇരിക്കൂർ : പെയ്ത കനത്ത മഴയിൽ ഇരിക്കൂർ തളിപ്പറമ്പ് സംസ്ഥാന ഹൈവേയിൽ റോഡ് തകർന്നു. ഇരിക്കൂർ പാലം സൈറ്റിൽ ജുമാ മസ്ജിദ് മുൻവശത്തെ ഒരു ഭാഗത്തെ റോഡാണ് ഇടിഞ്ഞു തകർന്നത്.

വൈദ്യുതി മുടങ്ങി. ഗതാഗതം ഏറെനേരം സ്തംഭിച്ചു. ഇന്നലെ രാത്രി 10 മണിയോടെയാണ് റോഡ് തകർന്നത്.

 ഇരിക്കൂർ എസ്ഐ ദിനേശന്റെ നേതൃത്വത്തിൽ ഇരിക്കൂർ പോലീസും കെഎസ്ഇബി അധികൃതർ, യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ എൻ.വി സഹൽ, ടൗൺ ശാഖാ പ്രസിഡന്റ് എം.ഷമീം, എം.ആബിദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ കഠിനപ്രയത്നത്തെ തുടർന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.
റോഡിന്റെ ഒരു വശം 15 മീറ്ററോളം പാടെ തകർന്നിട്ടുണ്ട്. വൈദ്യുതി ബന്ധവും നിലച്ചിട്ടുണ്ട്. റോഡിന്റെ ഒരു ഭാഗം മാത്രമേ ഇപ്പോൾ തകർന്നതെങ്കിലും റോഡ് പൂർണ്ണമായും തകർന്നേക്കാവുന്ന അവസ്ഥയിലാണ്.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv