ഇരിക്കൂർ : ആയിപ്പുഴ ഗവ യു.പി സ്കൂളിലെ വിവിധ ക്ലബുകൾ, സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ, സമഗ്ര ഭാഷാ പരിശീലന പരിപാടിയായ പെൻസിൽ എന്നിവയുടെ ഉദ്‌ഘാടനം കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ നിർവഹിച്ചു. വാർഡ് മെമ്പർ പി.കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി.
വായന മാസാചരണവുമായി ബന്ധപ്പെട്ട് ശശിധരൻ പാണലാട് ക്ലാസെടുത്തു. വായന ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം, വായന മത്സരം എന്നിവ നടന്നു. പ്രഥമാധ്യാപിക കെ.വി ശൈലജ, വി.നാസർ, ടി.ആർ ആര്യ ,ആർ.പി ഉസ്സൻ കുട്ടി എന്നിവർ സംസാരിച്ചു
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments