ഉന്നത വിജയം നേടിയവരെ ആദരിച്ചു
ഇരിക്കൂർ : നവജ്യോതി കലാ സംസ്കാരിക കേന്ദ്രം,രാജീവ് ഭവൻ, കുളിഞ്ഞയുടെ ആഭിമുഖ്യത്തിൽ കുളിഞ്ഞ പട്ടാളമുക്കിൽ നടന്ന "അനുമോദന സദസ്സ്" ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.വി ഫൈസൽ ഉദ്ഘാടനം ചെയ്തു. കെപിസി ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ മനോജ് മാസ്റ്റർ അനുമോദന ഭാഷണം നടത്തി.വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നും പഠിച്ചു ഉയർന്ന് എംബിബിഎസ് ബിരുദം കരസ്ഥമാക്കിയ അതുൽ രവീന്ദ്രൻ, കണ്ണൂരിൽ യൂണിവേഴ്സിറ്റി ബി.എസ്.സി മാത്തമാറ്റിക്സിൽ ഫുൾ എ പ്ലസ് നേടിയ നവ്യ നാരായണൻ, പ്ലസ് ടു സയൻസിൽ 1200ൽ 1200മാർക്ക് വാങ്ങി ശ്രദ്ധേയ വിജയം കൈവരിച്ച വിസ്മയ വിനയൻ,എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ അനാമിക, ദൃശ്യ,മാളവിക ഷാജി, പ്ലസ്.ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ദേവനന്ദ,ഹൃദ്യ, ആഞ്ജലീന, എസ്എസ്എൽസിയിലും പ്ലസ് ടു വിലും പ്രദേശത്തെ മികച്ച വിജയം നേടിയകുട്ടികൾ തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.

ടി ജിജേഷ് ചടങ്ങിൽ അധ്യക്ഷനായി. മുഹ്സിൻ കാതിയോട്,അഡ്വ സി.നിഖിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.ഡോ.അതുൽ രവീന്ദ്രൻ, നവ്യ നാരായണൻ, വിസ്മയ വിനയൻ എന്നിവർ മറുപടി ഭാഷണം നടത്തി.പനമ്പ സതീശൻ സ്വാഗതവും സുമേഷ് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv