ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ പ്രദേശത്തെ എസ്എസ്എൽസി,പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ കുട്ടികളെയും, കുട്ടികളെ പരീക്ഷക്ക് പ്രാപ്തരാക്കിയ ക്ലാസധ്യാപകരെയും, മദ്റസ പൊതുപരീക്ഷകളിൽ റെയിഞ്ച് പരിധിയിൽ നിന്നും ടോപ് പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും, മദ്രസകളെയും അനുമോദിക്കുന്നതിന് നടത്തിയ ചടങ്ങ് വിജയഭേരി-23 കുട്ടികൾക്കും, രക്ഷിതാക്കൾക്കും വേറിട്ട അനുഭവമായി.
പരിപാടി ടി.സി റിയാസിന്റെ അധ്യക്ഷതയിൽ ജില്ലാ ലീഗ് സെക്രട്ടറി സി.കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.കെ കുഞ്ഞിമായൻ മാസ്റ്റർ അനുമോദന പ്രഭാഷണവും, മുബഷിർ വാഫി മോട്ടിവേഷൻ ക്ലാസും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ മുഖ്യാതിഥിയായി.
ഇരിക്കൂർ ഗവഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ, കെ.കെ അബ്ദുള്ള ഹാജി, അധ്യാപകരായ സുനിൽ കുമാർ, കെ.പി സുനിൽ എന്നിവർ സംസാരിച്ചു
മുസ്ലിംലീഗ് നേതാക്കളായ പി.കെ ശംസുദ്ധീൻ, കെ.അഷ്റഫ് ഹാജി, കെ.പി അസീസ് മാസ്റ്റർ, കെ.പി.എം കുഞ്ഞി മാസ്റ്റർ, കെ.ഹുസൈൻ ഹാജി, കെ.ടി നസീർ, യു.പി അബ്ദുറഹ്മാൻ,സി.സി. ഹിദായത്ത്, കെ.ഗഫൂർ ഹാജി, അഡ്വ കെ.പി മുഹമ്മദ് ബഷീർ, ജമാൽ കുന്നത്ത്, കെ.പി. ഖാലിദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.വി.എൻ. യാസറ, പഞ്ചായത്ത് മെമ്പർമാരായ ടി.പി. ഫാത്തിമ,എൻ.കെ. സുലൈഖ, കെഎംസിസി -പ്രവാസി ലീഗ് നേതാക്കളായ എം.പി ഹംസ, റയീസ് കീത്തടത്ത്, കെ.പി ബഷീർ, എം.പി ഹനീഫ, സി.സി മായൻ ഹാജി, എം.ബാസിത്, കെ.ശറഫുദ്ധീൻ എന്നിവർ സന്നിഹിതരായി.
യൂത്ത് ലീഗ് നേതാക്കളായ അഡ്വ. ജാഫർ സാദിഖ്,മുനീർ കുന്നത്ത്,സി.വി. നൗഷാദ്,സമദ് മാസ്റ്റർ,പി.കെ. നൗഷീർ, എം.അനസ്,എം.അൻവർ, സലീം മാസ്റ്റർ,ടി.പി ഹസീബ്, ടി.പി മുജീബ്, ജുനൈർ ഇരിക്കൂർ,എൻ.വി സഹൽ, എം.അബ്ദുൽ കലാം, കെ.ഷഫീഖ്, മുഹമ്മദ് സിനാൻ, നിഹാൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
എം.സി അഷ്റഫ് സ്വാഗതവും, റഷീദ് കുന്നത്ത് നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments