കുട്ടിക്കൊരു ഇരിപ്പിടവും പുസ്തകത്തൊട്ടിലുമൊരുക്കി ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം

ഇരിക്കൂർ : നവാഗതരുടെ പേരെഴുതി ഒരുക്കിയ ഇരിപ്പിടവും വായനയുടെ താരാട്ടുപകരുന്ന പുസ്തകത്തൊട്ടിലും ഒരുക്കിയാണ് ഇരിക്കൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചത്.അഞ്ച്,എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികൾക്കൊപ്പം യു.പി ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇതര ക്ലാസുകളിലേക്കും കുട്ടികൾ ധാരാളമായി പ്രവേശനത്തിനെത്തി.
പ്രവേശനോത്സവ ഉദ്ഘാടനം മുരളീധരൻ പട്ടാനൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.കെ അബ്ദുള്ള ഹാജി അധ്യക്ഷനായി.സി.റീന,വി.സി ശൈലജ,കെ.പി.സുനിൽ കുമാർ,പി.എ നിസാർ എന്നിവർ സംസാരിച്ചു.ഉണ്ണിയപ്പവും ആശംസാ കാർഡുകളും കുട്ടികൾക്ക് സമ്മാനിച്ചു
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv