ഇരിക്കൂർ : ഓൺ ലൈൻ മദ്റസ, തുടർ വിദ്യാഭ്യാസ പദ്ധതി, ഡിജിറ്റൽ മദ്രസ തുടങ്ങി നവരീതിയിലൂടെ സമസ്ത ഇ-ലേർണിംഗ് പദ്ധതിയിലൂടെ മദ്രസ സംവിധാനം ആകർഷകമാക്കുന്ന സാഹചര്യത്തിൽ പാരമ്പര്യം ചോർന്നു പോകാതെ പഠനം ആകർഷകമാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്ത് എസ്.കെ.ജെ.എം ഇരിക്കൂർ റൈഞ്ച് റൈഞ്ച് ശാക്തീകരണ പരിപാടി നടത്തി. പരിപാടിയിൽ മുഫതിഷ് എം.പി മുഹമ്മദ് ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
എം.പി അഷ്‌റഫ് മൗലവി ഖിറാഅത് നടത്തി. എ.ഇസ്മായിൽ ദാരിമി, എം.പി അയ്യുബ് മാസ്റ്റർ,പി.നജീബ്,സകരിയ പട്ടാന്നൂർ,അബ്ദുൽ അസീസ് മണ്ണൂർ, എൻ.വി ഹുസൈൻ ഹാജി എന്നിവർ സംസാരിച്ചു.
എസ്.കെ.ജെ.എം ഇരിക്കൂർ റൈഞ്ച് ഭാരവാഹികളായി കെ.അബ്ദുസ്സലാം ഫൈസി (അഡ്വൈസറി ബോർഡ് ചെയർമാൻ),അബ്ദു റഷീദ് ദാരിമി (പ്രസിഡന്റ്),ഒ.സി ഉമർ ബാഖവി, കെ.എ മുഹമ്മദ് ദാരിമി (വൈസ് പ്രസിഡന്റ്),അബ്ദുസ്സലാം അൻസ്വരി (ജനറൽ സെക്രട്ടറി),സി.എച്ച് മുസ്തഫ അമാനി, അബ്ദുറസാഖ് അസ്ഹരി (സെക്രട്ടറി),
കെ.മൻസൂർ മാസ്റ്റർ (ട്രഷറർ),ഇ.കെ മൂസ ഫൈസി (ചെയർമാൻ പരീക്ഷ ബോർഡ്),കെ.പി മുജീബ് ഫൈസി (വൈസ് ചെയർമാൻ),ടി.സി ശംസുദ്ധീൻ മൗലവി (ഐ.ടി കോഡിനേറ്റർ),സയ്യിദ് സൈഫുദ്ധീൻ തങ്ങൾ (ചെയർമാൻ എസ്.കെഎസ്.ബി.വി),മുനീർ കുന്നത്ത് (ജനറൽ കൺവീനർ എസ്.കെ.എസ്.ബി.വി), പി.മുസ്തഫ മൗലവി (ചെയർമാൻ ക്ഷേമ സമിതി),ഇസ്മായിൽ ദാരിമി (വൈസ് ചെയർമാൻ),
കെ.മുഹമ്മദലി ദാരിമി (ജനറൽ കൺവീനർ, ക്ഷേമ സമിതി),സയ്യിദ് അബ്ദു റൗഫ് തങ്ങൾ (കൺവീനർ),സി.വി.എൻ അബുബകർ (ട്രഷറർ ക്ഷേമ സമിതി)
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments