പെരുവളത്തുപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു
ഇരിക്കൂർ : സംസ്ഥാനത്തിലെ 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിക്കൂർ പെരുവളത്തുപറമ്പ് ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.
ഇരിക്കൂർ മെഡിക്കൽ ഓഫീസർ ഡോ.മനു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായഎം.പി പ്രസന്ന, സി.വി.എൻ യാസറ,ഇരിക്കൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സമിതി സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ.കെ മുഫീദ, ക്ഷേമകാര്യ വികസന സമിതി അധ്യക്ഷൻ കെടി നസീർ, മെമ്പർമാരായ എംപി അഷ്റഫ്, സുലൈഖ ടീച്ചർ, കെ.കവിത, എം.വി മിഥുൻ,എംപി ശബ്നം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു
0 Comments