ആയിപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ: യു.പി സ്കൂൾ ആയിപ്പുഴയിൽ നിർമിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഷൈമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സി ശ്രീകല അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ കെ.പി അഷ്രഫ്, കെ.സഫൂറ, കെ.ദിവാകരൻ, പി.ടി.എ ഭാരവാഹികളായ വി.നാസർ, ടി.ആർ ആര്യ എന്നിവർ സംസാരിച്ചു. പ്രഥമാധ്യാപിക കെ.വി ശൈലജ സ്വാഗതവും വി.സി സുശീല നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യം നൽകുവാൻ https://wa.me/+917012195913?text=IrikkurvarthaAdv
0 Comments