ഇരിക്കൂർ : സാമൂഹ്യപ്രസക്തമായ വിഷയങ്ങളിൽ ഇടപെടാനും വിദ്യാർത്ഥികളിൽ മികവുറ്റ സംഭാഷണ ശൈലിയും അവതരണ പ്രാഗൽഭ്യമുള്ള വാർത്താ സംവേദകരെ ഒരുക്കിയെടുത്ത ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിന്റെ സർഗ്ഗവേദിക്ക് എസ്.സി.ആർ.ടിയുടെ സംസ്ഥാനതല അക്കാദമിക മികവ് അംഗീകാരം ലഭിച്ചു.
പറയാനുണ്ട് എന്ന പേരിൽ ആവിഷ്കരിച്ച് നടപ്പാക്കിയ മികവ് പദ്ധതിക്ക് എസ്.സി.ആർ.ടി ഡയറക്ടർ ഡോ ആർ.കെ ജയപ്രകാശ് മികവ് പുരസ്കാരം സമ്മാനിച്ചു. കോവിഡാനന്തര കാലഘട്ടത്തിലെ കുട്ടികളിലെ നിസ്സംഗത കുറയ്ക്കാനും കുട്ടികളിൽ പ്രതികരണ ശേഷി വളർത്താനും ഉദ്ദേശിച്ച് വിവിധ പഠനപ്രവർത്തനങ്ങൾ കോർത്തിണക്കിയാണ് ഈ പദ്ധതി നടപ്പാക്കിയത്.
സംസാര മേള, എഴുത്തോട്ടം, അഭിമുഖങ്ങൾ, എൻ്റെ നാട് - എൻ്റെ വിദ്യാലയം - എൻ്റെ വാർത്ത, കാഴ്ചയുടെ ഉളളറ,വാർത്താ ജാലകം, വാർത്തകൾ തേടി യാത്രകൾ ,അനുഭവ സദസ്സ് എന്നിവ ഇതിലെ ശ്രദ്ധേയങ്ങളായ പരിപാടികളാണ്. ഭാഷാപ്രയോഗ വൈദഗ്ധ്യം നേടിയ വിദ്യാർത്ഥികൾക്ക് ഇൻ്റർവ്യൂ രംഗത്തും റിപ്പോർട്ടിംഗ് മേഖലയിലും തുടർ സാധ്യതകളും ഈ പദ്ധതി ലക്ഷ്യമിടുന്നു.
തിരുവന്തപുരം എസ്.സി.ആർ ടിയിൽ വെച്ച് നടന്ന സംസ്ഥാന സെമിനാറിൽ വെച്ച് കെ.പി സുനിൽകുമാർ,വി.വി സുനേഷ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. എസ്.സി.ഇ.ആർ.ടി കരിക്കുലം റിസർച്ച് മേധാവി ഡോ.ചിത്രാ മാധവൻ, റിസർച്ച് ഓഫീസർ ഡോ.എൽ.സുദർശൻ,
അക്കാദമിക് കൺസൾട്ടൻ്റ് ഡോ.എം.ആർ സുദർശന കുമാർ എന്നിവർ സംസാരിച്ചു.
0 Comments