ഇഫ്താർ സൗഹൃദത്തിന് പത്ത് വയസ്സ്
✍🏻 മുഹ്സിൻ ഇരിക്കൂർ
ഇരിക്കൂർ : നോമ്പുതുറകൾ വ്യാപകമായി നടക്കാറുണ്ടെങ്കിലും വിവിധ മതവിഭാഗങ്ങളിൽ പെട്ടവരേയും
വ്യത്യസ്ത രാഷ്ട്രീയ വീക്ഷണങ്ങളുള്ളവരേയും ഒന്നിച്ചിരുത്തി
സൗഹൃദത്തിൻ്റെ പൂക്കൾ വിരിക്കുന്ന 'സൗഹൃദ സായാഹ്നങ്ങൾക്ക് '
ഇരിക്കൂറിൽ എ.എം.ഐ യിലാണ് തുടക്കം കുറിച്ചത്. ജമാഅത്തെ ഇസ്ലാമിയാണ് സംഘാടകർ.
ഓണം,ബലിപെരുന്നാൾ, ഇഫ്ത്വാർ
വേളകളിലാണ് സൗഹൃദ സായാഹ്നങ്ങൾ സംഘടിപ്പിച്ച് വരുന്നത്.
വിവിധ സർക്കാറാലയങ്ങളിലെ ജീവനക്കാർ,ജനപ്രതിനിധികൾ
സാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തകർ, വിവിധ ആരാധനാലയങ്ങളിലെ ഭാരവാഹികൾ
തുടങ്ങി നൂറുകണക്കിനാളുകളാണ്
സംഗമത്തിൽ എല്ലാവർഷവും പങ്കെടുക്കുന്നത്.
പതിവ് ചടങ്ങുകൾക്കപ്പുറം സ്ഥിരം സമിതികളായി രൂപപ്പെട്ടില്ലെങ്കിലും
നാടിനെ ബാധിക്കുന്ന പൊതു വിഷയങ്ങളിലെ ഐക്യപ്പെടലുകൾക്ക്
സൗഹൃദ സായാഹ്നങ്ങളിലെ പങ്കാളിത്തം
മുതൽകൂട്ടാവാറുണ്ട്. വിവിധ ദിക്കുകളിൽ നിന്ന് ജോലിക്കെത്തുന്ന
ഉദ്യോഗസ്ഥർക്ക് ആഹാരത്തോടൊപ്പം
ആശയങ്ങൾക്കൂടി പങ്ക് വെക്കപ്പെടുന്ന ഇഫ്ത്വാർ പുതുമയുള്ള അനുഭവമാണെന്നവർ പറയുന്നു.
അകലങ്ങൾ കൂടുകയും തെറ്റിദ്ധാരണകൾ വർദ്ധിക്കുകയും ചെയ്യുന്ന വർത്തമാനകാലത്ത്
ഇത്തരം കൂടിയിരിക്കലുകൾ
എല്ലാ വിഭാഗം ജനങ്ങളുടേയും നേതൃത്വത്തിൽ ഇടയ്ക്കിടെ ഉണ്ടാവണമെന്നാണ്
എല്ലാവരുടേയും അഭിപ്രായം.
ഈ പ്രാവശ്യം നടന്ന സംഗമം
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ
സി.വി.എൻ യാസിറ ടീച്ചർ ഉദ്ഘാടനം ചെയ്തു.ഉയർന്ന മാനവിക ബോധം വളർത്തുന്നതിന് മതങ്ങൾ മുന്നോട്ടു വെക്കുന്ന വിശ്വാസങ്ങളെ മുറുകെ പിടിക്കേണ്ടതുണ്ടെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ വൈസ് പ്രസിഡണ്ട്
എം.പി നസീർ അധ്യക്ഷത വഹിച്ചു. ചേലേരി അലിഫ് സെൻ്റർ ഖത്തീബ് ബി.ഫജറുസ്വാദിഖ് റമദാൻ
സന്ദേശം കൈമാറി.വ്യക്തിഗത സൂക്ഷ്മത പരിപോഷിപ്പിക്കുന്നതിനൊപ്പം ചുറ്റുമുള്ള മനുഷ്യരോട് കാരുണ്യം കാണിക്കുന്നതിനുള്ള പരിശീലനം കൂടിയാണ് റമദാൻ നോമ്പ് മുന്നോട്ടു വെക്കുന്നതെന്നും
സ്നേഹവും സൗഹൃദവും വിളിച്ചറിയിക്കുന്ന ഇത്തരത്തിലുള്ള സംഗമങ്ങൾ ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി.
ഇരിക്കൂർ മഹല്ല് പ്രസിഡണ്ട് കെ.ടി സിയാദ്,മഹല്ല് സെക്രട്ടറി
കെ.പി അബ്ദുൽ അസീസ് മാസ്റ്റർ,
പഞ്ചായത്ത് പ്രസിഡണ്ട്
ടി.സി നസിയത് ടീച്ചർ,
പഞ്ചായത്ത് സെക്രട്ടറി പ്രേം നിർമൽ,
ജനപ്രതിനിധികളായ ടി.പി ഫാത്തിമ,
കെ.ടി അനസ്,കവിത,ബി.പി നലീഫ,എം.പി ശബ്നം, വിവിധ രാഷ്ട്രീയ-വിദ്യാഭ്യാസ- സേവന
സാമൂഹിക- മേഖലകളെ പ്രതിനിധീകരിച്ച്
ഗംഗാധരൻ മാസ്റ്റർ,യു.പി അബ്ദു റഹ്മാൻ,
കെ.കെ കുഞ്ഞി മായൻമാസ്റ്റർ,
ബാബു മാസ്റ്റർ,
കെ.പി കുഞ്ഞിപ്പോക്കർ,
അഡ്വ: ജാഫർസാദിഖ്,
മടവൂർ അബ്ദുൽ ഖാദർ,
കെ.പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ,മാച്ചേരി അശ്രഫ്,
ഷുക്കൂർ പെടയങ്കോട്,പി.അയ്യൂബ് മാസ്റ്റർ തുടങ്ങിയവർ
സംസാരിച്ചു.
പ്രോഗ്രാം ചെയർമാൻ
സി.കെ മുനവ്വിർ സ്വാഗതവും കെ.പി ഇബ്രാഹിം നന്ദിയും പറഞ്ഞു
0 Comments