ഇരിക്കൂർ : ആയിപ്പുഴ ഇരിക്കൂർ മേഖലയിൽ അരനൂറ്റാണ്ട് കാലം മത, സാമൂഹ്യ,രാഷ്ട്രീയ ,വ്യാപാര, വിദ്യാഭ്യാസ മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന കെ.ഇ.പി അബ്ദുല്ല ഹാജി (റെയിൻബോ അബു ഹാജി) യുടെ നിര്യാണത്തിൽ നാട് തേങ്ങി. ദീർഘകാലം ഇരിക്കൂറിലെ റെയിൻബോ ഹാർഡ്‌വെയർസിന്റെ എംഡിയായിരുന്നു.നാട്ടിലെ എല്ലാ കാര്യത്തിനും ഓടിനടന്ന കൈയ്യഴച്ച് സഹായങ്ങൾ ചെയ്ത ധർമ്മിഷ്ഠനും നിർമ്മല മനസ്സിന്റെ ഉടമയെയാണ് അബു ഹാജിക്കയുടെ നിര്യാണത്തോടെ നാടിന് നഷ്ടമായത്. ദീർഘകാലം ആയിപ്പുഴ മഹല്ല് കമ്മിറ്റി മെമ്പറായിരുന്നു.അബുകാക്കയെ അവസാനമായി കാണാൻ നൂറുകണക്കിന് ആളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിപ്പുഴയിലേക്ക് ഒഴുകിയെത്തിയത്.
അബുകാക്കയുടെ നിര്യാണത്തിൽ ആയിപ്പുഴ പൗരസമിതി അനുശോചിച്ചു. കുന്നത്ത് മേമി ഹാജി അധ്യക്ഷത വഹിച്ചു.കാസിം ഇരിക്കൂർ,കെ.പി മുഹമ്മദ് അശ്റഫ്, താജുദ്ധീൽ മട്ടന്നൂർ,സി.പി മോഹനൻ, മടവൂർ അബ്ദുൽ ഖാദർ,കെ.വി മാമു,എ.സി അബ്ദുല്ല ഹാജി,മാച്ചേരി ഉമ്മർഹാജി,
കെ.കെ കുഞ്ഞിക്കണ്ണൻ,കെ.ടി.പി ഇബ്രാഹിം ഹാജി,കെ.എ അയൂബ്,പാറമ്മൽ ഇസ്മാഈൽ,കെ.വി ഹംസ ഹാജി,വി.നാസർ, കെ.പി അബ്ദുള്ള, എന്നിവർ സംസാരിച്ചു.
ആയിപ്പുഴ വ്യാപാരി വ്യവസായ ഏകോപന സമിതി യൂണിറ്റ് നടത്തിയ അനുശോചനയോഗത്തിൽ
സി.സി മുജീബ്,
എൻ.പി.കെ മാമു,വി. ഹനീഫ,
കെ.മുസ്തഫ, പി.എം കാസിം,കെ വി റാസി, കെ.വി ഷാദുലി, പി.പി സാദിഖ്,പി.എം കാസിം,സി.സി മുജീബ്, കെമുസ്തഫ,
സി.സി ഫാറൂഖ്, പി.പി അഫ്സൽ, വി.അൻവർ, കെ.കെ സാജിദ് എന്നിവർ സംസാരിച്ചു.
0 Comments