ഈദ് സന്ദേശവും സപ്ലിമെന്റ് പ്രകാശനവും

ഇരിക്കൂർ : എസ്.കെ.എസ്. ബി.വി ഇരിക്കൂർ കമാലിയ മദ്റസ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈദ് സന്ദേശവും, സപ്ലിമെന്റ് പ്രകാശനവും നടന്നു. പരിപാടിയിൽ എൻ.വി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. കമാലിയ മാനേജർ പി.കെ ശംസുദ്ധീൻ അറ്റ്ലസ് ജ്വല്ലറി മാനേജർ എം.വി അജേഷിനു നൽകി ഈദ് സപ്ലിമെന്റ് പ്രകാശനം നടത്തി. അബ്ദുസ്സലാം അൻസ്വരി ഈദ് സന്ദേശം നൽകി.

കെ.ആർ മുസ്തഫ മൗലവി, പി.അയ്യുബ് മാസ്റ്റർ, ടി.പി ഹസീബ്, വി.ഫഹദ് കൊളപ്പ എന്നിവർ പ്രസംഗിച്ചു