ഇരിക്കൂർ : പത്താംതരം പരീക്ഷ കഴിഞ്ഞിറങ്ങിയ മുഴുവൻ വിദ്യാർത്ഥികൾക്കും അവരവരുടെ ഫോട്ടോ പതിച്ച മനോഹരമായ മൊമൻ്റൊകൾ നൽകി കുട്ടികളെ സന്തോഷത്തോടെ യാത്രയയച്ചതിൻ്റെ സംതൃപ്തിയിലാണ് ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ പ്രഥമാധ്യാപിക വി.സി ശൈലജ . അധ്യാപികയായി സേവനം ആരംഭിച്ചതുമുതൽ ക്ലാസിലെ എല്ലാ വിദ്യാർത്ഥികൾക്കും വർഷാവസാനം സമ്മാനങ്ങൾ നൽകി വന്ന ടീച്ചർ പ്രഥമാധ്യാപികയായ ശേഷം രണ്ടാം തവണയാണ് എല്ലാ കുട്ടികൾക്കും തൻ്റെ സ്നേഹമുദ്രകൾ കൈമാറുന്നത്. പത്തരമാറ്റ് എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പിൽ ബാൻ്റ് മേളങ്ങളുടെ അകമ്പടിയോടെ അധ്യാപകരും പി.ടി.എ അംഗങ്ങളും കുട്ടികളെ അനുഗമിച്ചു. എസ്.എസ്.എൽ.സി അറുപത്തിമൂന്നാമത്തെ ബാച്ചിൻ്റെ പ്രതീകവും സ്കൂൾ കവാടത്തിൽ ഒരുക്കി. പി.ടി.എ പ്രസിഡൻറ് കെ.കെ അബ്ദുള്ള ഹാജി, ടി.സുനിൽ കുമാർ, നൗഷാദ് കൂടാളി, കെ.പി സുനിൽ കുമാർ, വി.വി സുനേഷ്, ടി.വത്സലൻ,കെ. സങ്കീർത്തന, യു.കെ. പ്രിയേഷ് എന്നിവർ സംസാരിച്ചു
0 Comments