ഇരിക്കൂർ : സ്വതസിദ്ധമായ അധ്യാപന ശൈലിയിലൂടെ അനേകായിരം വിദ്യാർത്ഥികളിലേക്ക് മനുഷ്യസ്നേഹത്തിന്റെ ജീവിത പാഠങ്ങൾ പകർന്നു നൽകിയ,പൊതുവിദ്യാഭ്യാസത്തിനു കരുത്തും കരുതലുമായി കഴിഞ്ഞ മൂന്ന് വർഷമായി കണ്ണൂർ ജില്ലയിൽ എസ്എസ്കെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകിയ
സമഗ്രശിക്ഷാ കേരളം, കണ്ണൂർ ജില്ലയുടെ പ്രോഗ്രാം ഓഫീസർ ടി.പി അശോകന് ഇരിക്കൂർ ബി.ആർ.സി യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ ഗിരീഷ് മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രൊജക്ട് കോഡിനേറ്റർ ടി.വി.ഒ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ഡയറ്റ് ഫാക്കൽറ്റി സന്തോഷ് കുമാർ,
എൻ.കെ അഖില,ബി.പി വിപിന,കെ.ഹരുൺ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
ട്രയിനർ
എം.കെ ഉണ്ണികൃഷ്ണൻ സ്വാഗതവും സ്പെഷൽ എഡ്യുക്കേറ്റർ ജോഷി പി.മാണി ചടങ്ങിന് നന്ദിയും പറഞ്ഞു
0 Comments