സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം എസ്.വൈ.എസ് യൂത്ത് പാർലമെൻറ് സമാപിച്ചു

ഇരിക്കൂർ : “സാമൂഹിക വികസനം, സാംസ്കാരിക നിക്ഷേപം” എന്ന ശീർഷകത്തിൽ എസ്.വൈ.എസ് ശ്രീകണ്ഠപുരം സോൺ സംഘടിപ്പിച്ച യൂത്ത് പാർലമെന്റ് സമാപിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ ജന.സെക്രട്ടറി അബ്ദുൽ ഹക്കീം സഅദി ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡണ്ട് ഷറഫുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, തൊഴിൽ, സംരംഭകത്വം, സാമൂഹിക വികസനം, ഇരിക്കൂറിന്റെ സാംസ്കാരിക പാരമ്പര്യം, വികസന കാഴ്ചപ്പാടുകൾ,സ്ത്രീ ശാക്തീകരണവും ലിബറൽ മോഡേണിറ്റിയും തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശ്രീധരൻ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്, സയ്യിദ് സഅദ് തങ്ങൾ ഇരിക്കൂർ, മുഹമ്മദ് പറവൂർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ആർ.പി ഹുസൈൻ മാസ്റ്റർ, അബ്ദുറഷീദ് സഖാഫി മെരുവമ്പായി,കെ.പി അബ്ദുൽ അസീസ് മാസ്റ്റർ, ഇസ്മായിൽ മിസ്ബാഹി ചെറുമോത്ത്, അബ്ദുൽ ഹക്കീം സഖാഫി അരിയിൽ, നിസാർ അതിരകം, ശഫീഖ് ബുഖാരി കാന്തപുരം, അബ്ദുസത്താര്‍ അഹ്സനി, പ്രഭാകരൻ മലപ്പട്ടം, ലത്തീഫ് നാലാങ്കേരി, മുസ്തഫ കെ ചാലോട്, കെ.പി.എ റഹീം മുസ്ലിയാർ, അഹമ്മദ് ഫിറോസ് സഅദി, വി.സി താജുദ്ദീൻ മൗലവി, ശഫീഖ് സിദ്ദീഖി, എസ്.മുഹമ്മദ് സഈദ്, സഈദ് അബ്ദുൽ കരീം നൂറാനി,സഫ് വാൻ നൂറാനി, സിറാജ് റഹ്മാൻ, കെ.വി നമ്പി ഇരിക്കൂർ, ഇസ്മായിൽ മാസ്റ്റർ ബ്ലാത്തൂർ, ഹംസ സഖാഫി കൊയ്യം, ഷറഫുദ്ദീൻ ബ്ലാത്തൂർ, അബ്ദുല്ല മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ,റഫീഖ് മലപ്പട്ടം എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിച്ചു.