ഇരിക്കൂർ : ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വർഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.
കനിവ് പദ്ധതി, എസി മിനി കോൺഫറൻസ് ഹാൾ നവീകരണം, പ്രധാന മന്ത്രി ആവാസ് യോജനയുടെ താക്കോൽ ദാനം, നവീകരിച്ച ഭരണസമിതി ഹാൾ ഉദ്ഘാടനം, ഭിന്നശേഷിക്കാർക്ക് അഞ്ച് മുച്ചക്ര വാഹന വിതരണം, ബ്ലോക്ക് പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് ഈ വർഷം ടാറിങ് നിർവഹിച്ച 14 റോഡുകളുടെ ഉദ്ഘാടനം, ലഹരി വിരുദ്ധ ക്യാമ്പയിൻ സ്റ്റാറ്റസ് വീഡിയോ പ്രകാശനം, ഇരിക്കൂർ ഫാം ടൂറിസം - സർക്യൂട്ടിന്റെ ഭാഗമായി ടൂറിസം വീഡിയോ പ്രകാശനം, ഹരിത കർമ്മ സേനാഗങ്ങളെ ആദരിക്കൽ എന്നിവ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്,
വൈസ് പ്രസിഡന്റ് ഒ.എസ് ലിസി, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബേബി തോലാനി, പി.കെ മുനീർ, കെ.പി രേഷ്മ, ബിഡിഒ ആർ.അബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ഷംസുദ്ദീൻ, സാജു സേവ്യർ, ടി.സി നസിയത്ത്, കെ.പി രമണി, പി.പി റെജി, എം.വി അജിത, പി.സി ഷാജി, ടെസ്സി ഇമ്മാനുവേൽ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തഗം സി.വി.എൻ യാസറ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.
0 Comments