ഇരിക്കൂർ : ആയിപ്പുഴ ഗവ യുപി സ്കൂളിന്റെ കിലു കിലുക്കം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കൂടാളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ഷൈമ ഉദ്ഘാടനം ചെയ്തു.കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.സി ശ്രീകല അധ്യക്ഷത വഹിച്ചു.
എസ്.ആർ.ജി കൺവീനർ വി.സി സുശീല റിപ്പോർട്ട് അവതരിപ്പിച്ചു.
2023- 24 വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം വാർഡ് മെമ്പർ കെ.പി മുഹമ്മദ് അഷ്റഫ് നിർവഹിച്ചു. യുഎസ്എസ് വിജയികൾക്കുള്ള അനുമോദനം വാർഡ് മെമ്പർ സുരേഷ് ബാബു നിർവഹിച്ചു. അൽ മാഹിർ അറബിക് സ്കോളർഷിപ്പ് വിജയികൾക്കുള്ള അനുമോദനം വാർഡ് മെമ്പർ സഫൂറ നിർവഹിച്ചു. ടാലന്റ് ടെസ്റ്റ് വിജയികൾക്കുള്ള അനുമോദനം മട്ടന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.വി ബാബു നിർവഹിച്ചു.സ്റ്റുഡന്റ് ഓഫ് ദി ഇയർ അവാർഡ് വിതരണം പിടിഎ പ്രസിഡന്റ് വി.നാസർ നിർവഹിച്ചു.
മുൻ പ്രധാന അധ്യാപകൻ സി.ചന്ദ്രൻ, മദർ പിടിഎ പ്രസിഡന്റ് ടി.ആർ ആര്യ, പിടിഎ വൈസ് പ്രസിഡന്റ് സലാഹുദ്ദീൻ, സ്കൂൾ ലീഡർ നസ്‌ല നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിശിഷ്ട സേവനത്തിന് ശേഷം വിരമിക്കുന്ന എ.പി സൗമിനി,
പി.സി ഗിരിജകുമാരി, ഇ.തങ്കമണി എന്നിവർ മറുപടി പ്രസംഗം നടത്തി. സ്കൂൾ പ്രധാന അധ്യാപിക കെ.വി ശൈലജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ.പി ഉസൻകുട്ടി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി
0 Comments