വികസന കാര്യത്തിൽ രാഷ്ട്രീയം മാറ്റി വെക്കണം : പി.പി ദിവ്യ


ഇരിക്കൂർ : നാടിന്റെ വികസന പദ്ധതികളിൽ കക്ഷിരാഷ്ട്രീയം മാറ്റിവെക്കണമെന്നും സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ.

  ഇരിക്കൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാറും ലൈഫ് ഭവന പദ്ധതിയുടെ ആദ്യഗഡു വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വി.കുട്ട്യാലി സാഹിബ് സ്മാരക കമ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി നസിയ്യത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എൻ.പി ശ്രീധരൻ,വികസന കാര്യ ചെയർപേഴ്സൺ എൻ.കെ.കെ മുഫീദ കരട് പദ്ധതി അവതരിപ്പിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി നസീർ, അംഗങ്ങളായ കെ.ടി അനസ്, എം.പി അഷറഫ്, സി.രാജീവൻ, എം.വി മിഥുൻ, എൻ.കെ സുലൈഖ ടീച്ചർ, ബി.പി നലീഫ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ കുഞ്ഞി മായൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

  അസിസ്റ്റന്റ് സെക്രട്ടറി പി.കെ ജിതേഷ് സ്വാഗതവും ആരോഗ്യ വിഭ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.പി ഫാത്തിമ നന്ദിയും പറഞ്ഞു.