ഇരിക്കൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തും എസ്.എസ്.കെയും അനുവദിച്ച ലൈബ്രറി ആന്റ് റീഡിങ് റൂം,ശാസ്ത്ര ലാബ്,കൗൺസിലിംഗ് റൂം എന്നീ കെട്ടിടങ്ങളുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എൻ.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രധാനധ്യാപിക വി.സി ശൈലജ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രിൻസിപ്പൽ സി.റീന, എസ്.എസ്.കെ ജില്ലാ പ്രൊജക്റ്റ് കോഡിനേറ്റർ ഇ.സി വിനോദ്,
ബിപിസി ഇരിക്കൂർ ടി.വി.ഒ സുനിൽകുമാർ,പിടിഎ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി, എസ്.എം.സി ചെയർമാൻ എൻ.പി അബ്ദുറഹ്മാൻ, മദർ പി.ടി.എ പ്രസിഡണ്ട് എം.സവിത, സ്റ്റാഫ് സെക്രട്ടറി ടി.സുനിൽകുമാർ,പി.സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
0 Comments