സാദിഖിനെയും നൗഷാദിനെയും ചേർത്തുപിടിച്ച് ഇരിക്കൂർ നിവാസികൾ

മുഹ്സിൻ ഇരിക്കൂർ

ഇരിക്കൂർ : ഇരിക്കൂർ ടൗൺ പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനവും കിക്കോഫ് കർമ്മവും നിർവഹിച്ചത് ഇരിക്കൂറിന്റെ നിഷ്കളങ്കരായ സാദിഖും നൗഷാദും.

 പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി കുറ്റിക്കോട് സ്വദേശി സൽമാനെ മാതൃകയാക്കിക്കൊണ്ട് ഭിന്നശേഷിക്കാരായ സാദിഖിനെയും നൗഷാദിനെയും ചേർത്തു പിടിച്ചിരിക്കുകയാണ് ഇരിക്കൂർ നിവാസികൾ.

 ഫുട്ബോൾ ആണ് ലഹരി, അത് മയക്കമല്ല ഉണർവാണ് എന്ന സന്ദേശം ഉയർത്തി ഇരിക്കൂർ ടൗൺ കൂട്ടായ്മ സിദ്ദിഖ് നഗർ പള്ളിക്കൽ മാരക്കാനാ സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ടൗൺ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് ഉദ്ഘാടന വേദിയിലാണ് ഈ കൺകുളിർമ കാഴ്ച അരങ്ങേറിയത്.
തന്റെ പുഞ്ചിരി കൊണ്ട് നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ നൗഷാദ് നിലാമുറ്റവും തന്റെ ശാരീരിക വെല്ലുവിളികളെ തന്റെ ആരോഗ്യം കൊണ്ട് മറികടന്ന് ജോലിയിലൂടെ ആനന്ദം തീർക്കുന്ന ടി.പി സാദിഖും ഇരിക്കൂർ ടൗൺ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുമ്പോൾ ചേർത്തുപിടിക്കലിന്റെ സന്ദേശമാണ് അവർ നമുക്ക് കൈമാറുന്നത്.
ഇരിക്കൂർ ടൗണിലെ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്. എം.പി ഇസ്മായിൽ, എൻ.വി അനസ്,റാസിഖ് കീത്തടത്ത്, ജംഷീർ നല്ലകണ്ടി, സാജിദ് പാറമ്മൽ,
ടി.പി ഷിഹാബുദീൻ,എ.മേമി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി