ഇരിക്കൂർ : അറുപത് വർഷം പിന്നിടുന്ന പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിന്റെ പ്രചരണാർ ത്ഥവും, വാർഷിക സമ്മേളനത്തിന്റെ ഭാഗമായും ഇരിക്കൂറിൽ എത്തിയ പ്രചരണ ജാഥക്ക് നിലാമുറ്റത്ത് സ്വീകരണം നൽകി.
പരിപാടിയിൽ കെ.അബ്ദുസ്സലാം ഫൈസി അധ്യക്ഷത വഹിച്ചു. ളിയാഉദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ പ്രാർത്ഥന നടത്തി. മാണിയൂർ അബ്ദുറഹ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.പി അസിസ് മാസ്റ്റർ, അബ്ദുസ്സലാം അൻസ്വരി, ശംസുദ്ധീൻ ദാരിമി,ഇ.കെ മൂസ ഫൈസി, അബ്ദുറസാക് ഫൈസി, സി.എച്ച് മുസ്തഫ അമാനി, കെ.കെ മുഹമ്മദ് മൗലവി, സവാദ് അസ്അദി, എൻ.പി.കെ സ്വാലിഹ്, മുഹമ്മദ് ദാരിമി,സയ്യിദ് അബ്ദുറൗഫ് തങ്ങൾ,മുനീർ കുന്നത് സി.പി നൗഷാദ് മാസ്റ്റർ, പി.മുസ്തഫ മൗലവി, മൊയ്തു ദാരിമി എന്നിവർ പ്രസംഗിച്ചു
0 Comments