നാടെങ്ങും റിപ്പബ്ലിക് ദിനാഘോഷം 

ഇരിക്കൂർ : ഇരിക്കൂർ കമാലിയ മദ്രസ എ.യു.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റിപബ്ലിക്ക് ദിന മേഘാ ക്വിസ് മത്സരം നടത്തി. ഹെഡ് മാസ്റ്റർ പി.അയ്യൂബ് പതാക ഉയർത്തി റിപബ്ലിക്ക് ദിന സന്ദേശം നൽകി.

ഇരിക്കൂർ കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധി നഗറിൽ വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മൈനോരിറ്റി കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് കെ.ആർ അബ്ദുൽ ഖാദർ പതാക ഉയർത്തി.കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ എം.പി ഹാരിസ്, കെ.ടി ശക്കീം ഹാജി, യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് കെ.കെ ഷഫീഖ് എന്നിവർ സംസാരിച്ചു.

എസ്.കെ.എസ്.ബി.വി ഇരിക്കൂർ കമാലിയ മദ്രസയിൽ നടത്തിയ റിപ്പബ്ലിക് ദിന പരിപാടിയിൽ എൻ.വി അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. എഡ്യൂക്കേഷൻ കമ്മിറ്റി പ്രിസിഡന്റ് കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി എസ്.വൈ.എസ് ഇരിക്കൂർ ഏരിയ കമ്മിറ്റി റിപ്പബ്ലിക് ദിന സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ സയ്യിദൽ മഷ്ഹൂർ ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ടി നസീർ ഉത്ഘാടനം ചെയ്തു. എം.പി ജലീൽ സന്ദേശം നൽകി.