അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇരിക്കൂർ : ഇരിക്കൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ഉളിക്കൽ, പടിയൂർ, ഇരിക്കൂർ, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലെ സ്ഥിര താമസക്കാരായ 18 നും 46 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി പാസ്സായ വനിതകളിൽ നിന്നും അങ്കണവാടി വർക്കർ തസ്തികയിലേക്കും, 18 നും 46 നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി തോറ്റ വനിതകളിൽ നിന്നും അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു .
അപേക്ഷ സ്വീകരിക്കുന്ന തീയതി 2023 ജനുവരി 30 മുതൽ 2023 ഫെബ്രുവരി 25 വൈകുന്നേരം 5 മണി വരെ. അപേക്ഷ ഫോറത്തിന്റെ മാതൃക അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാണ് .
കൂടുതൽ വിവരങ്ങൾക്ക് 04602257202 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
0 Comments