എ പ്ലസ് തിളക്കത്തിൽ ഇരിക്കൂർ ക്കാരിയായ രാജസ്ഥാൻകാരിയും
ഇരിക്കൂർ: ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരിൽ ഒരു രാജസ്ഥാൻകാരിയുമുണ്ട്. കണ്ണൂർ ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി മീരാ കുമാരിയാണ് ഈ അപൂർവ്വ നേട്ടത്തിനുടമ. 1200 ൽ 1169 മാർക്കും ഈ മിടുക്കി സ്വന്തമാക്കി.
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ രൂപ് വാസ് താലൂക്കിൽപ്പെട്ട പച്ചാന്ദ്രയിലുള്ള നാഗല എന്ന സ്ഥലത്താണ് മീരാകുമാരിയുടെ ജനനം. വേദ് പ്രകാശ്- മിഥ്ലേഷ് കുമാരി ദമ്പതികളുടെ മൂന്നാമത്തെ മകൾ. 2007 ൽ മീരാകുമാരിക്ക് രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവരുടെ കുടുംബം രാജസ്ഥാനിൽ നിന്ന് കേരളത്തിൽ എത്തിയത്. കേരളത്തിൽ മികച്ച ജോലി ലഭിക്കാനുള്ള സാധ്യതയാണ് കുടുംബത്തെ ആകർഷിച്ചത്. അച്ഛൻ വേദ് പ്രകാശ് മാർബിൾ തൊഴിലാളിയാണ്. ഇരിക്കൂർ പെരുവളത്തു പറമ്പിലാണ് ഇപ്പോൾ മീരയുടെ കുടുംബം താമസിക്കുന്നത്.
മീരയുടെ പ്രാഥമിക വിദ്യാഭ്യാസം മുതൽ തന്നെ കേരളത്തിൽ ആയിരുന്നു. ഇരിക്കൂർ ഇസ്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പിന്നീട് ശ്രീകണ്ഠപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറിയിൽ പ്ലസ് ടു പഠനത്തിനായി ചേർന്നു. ഹ്യൂമാനിറ്റീസ് ജോഗ്രഫി ബാച്ചിലാണ് ചേർന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ ജോഗ്രഫി, ഹിന്ദി എന്നിവക്ക് മുഴുവൻ മാർക്കും മീര നേടി. സ്കൂളിലെ എൻ എസ് എസ് വളണ്ടിയർ കൂടിയായ മീരാകുമാരി അക്കാദമികേതര പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്നു. പ്ലസ്ടുവിന് ശേഷം ബിരുദ പഠനത്തിന് ബി എ ഇംഗ്ലീഷ് എടുക്കാനാണ് മീരക്ക് താൽപര്യം. അധ്യാപികയാവണം എന്ന അതിയായ ആഗ്രഹത്തിലാണ് ഇപ്പോൾ മീര.
പ്ലസ് ടു പഠനകാലത്ത് അധ്യാപകർ പകർന്നു നൽകിയ ഊർജ്ജമാണ് തനിക്ക് കരുത്തായതെന്ന് മീര പറയുന്നു. മീരയുടെ ജ്യേഷ്ഠത്തിമാരായ ശീതൾ കുമാരി, ഛായാ കുമാരി എന്നിവരും വിദ്യാർത്ഥികളാണ്. കരാട്ടെ മാസ്റ്റർ കൂടിയായ അനിയൻ പുഷ്കർ രാജ് ശ്രീകണ്ഠപുരം സ്കൂളിൽ തന്നെ പ്ലസ്ടുവിൽ പഠിക്കുന്നു.
ഹയർ സെക്കൻഡറി ഫലം 2025, A+ നേടിയ വിദ്യാർത്ഥികൾ, മീറാ കുമാരി, രാജസ്ഥാൻക്കാരി പ്ലസ് ടു ടോപ്പർ, Plus Two Humanities Topper, Kerala HSE Results 2025, ഹ്യൂമാനിറ്റീസ് വിജയകഥ, Kerala Government School Success, സ്കൂൾ ടോപ്പർമാർ 2025, A+ in all subjects Plus Two, Rajsthan girl Meera Kumari, Plus Two Topper Kannur, Successful Migrant Student Kerala, HSE Topper Stories Kerala
0 Comments