ലഹരി വിരുദ്ധ ക്യാംപയിന് തുടക്കം

ഇരിക്കൂർ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ നിർദ്ദേശാനുസരണം 
ബ്ലാത്തൂർ തർബിയത്തുൽ ഉലൂം മദ്റസയിലും ലഹരി വിരുദ്ധ ക്യാംപയിൻ തുടക്കം കുറിച്ചു. മഹല്ല് പ്രസിഡൻ്റ്
കെ.കെ അബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു.
സർവ്വ നാശങ്ങളുടെയും താക്കോലായ ലഹരിയെ പരിപൂർണമായി വർജിക്കണമെന്നും വർദ്ധിച്ചു വരുന്ന ലഹരി വിപണനവും ഉപയോഗവും നാട്ടിൽ അനൈക്യവും ഛിദ്രതയും ഉണ്ടാക്കുമെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 മൊയ്തീൻ ദാരിമി, മുനീർ ബാഖവി , അൽത്താഫ് അർഷദി , അബ്ദുള്ള മൗലവി, റസാഖ് അസ്ഹരി എന്നിവർ
സംസാരിച്ചു.സ്പെഷ്യൽ അസംബ്ലിയിൽ
എസ്. കെ. എസ് ബി വി
പ്രസിഡൻ്റ് ഫർസീൻ വിവി
പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ഒപ്പു ശേഖരണത്തിന് സ്വദ്ർ മുഅല്ലിം നേതൃത്വം നൽകി

ലഹരി വിരുദ്ധ ക്യാമ്പയിൻ, madarasa anti drug campaign, Irikkur news, ബ്ലാത്തൂർ തർബിയത്തുൽ ഉലൂം, Samastha Kerala Sunni Vidyabhyasa Board, മദ്റസ ലഹരി പ്രതിരോധം, antimadhya nishedha abhiyan, student awareness campaign, no to drugs, Islam against drugs, moral education Kerala, കംപെയ്ൻ എതിരായി ലഹരി ഉപയോഗം