കർഷക ദിനാചാരണം
ഇരിക്കൂർ : ഇരിക്കൂർ പഞ്ചായത്തിൻ്റെയും ഇരിക്കൂർ കൃഷി ഭവൻ്റെയും നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്യുകയും കൃഷിക്കാരെ ആദരിക്കുകയും ചെയ്തു. വികസന ചെയർമാൻ എൻ.കെ.കെ മുഫീദ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നീതു.പി സ്വാഗതം പറഞ്ഞു.
കെ.ടി നസീർ, എൻ.കെ സുലൈഖ ടീച്ചർ, സി.രാജീവൻ, ടി.സി നസിയത്ത്, എം.പി ഷബ്നം, എം.പി അശ്രഫ്, എം.വി മിഥുൻ, എം.വി മോളി, എൻ.വി ഹാരിസ്, കെ.കെ ഷഫീഖ്, അഡ്വ ജാഫർ സാദിഖ്, എം.ബാബു രാജ്, മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ, ജനാർദ്ദനൻ മാസ്റ്റർ, കെ.പി മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. ദിവാകരൻ ചാവശ്ശേരി ജൈവ കൃഷിയെ പറ്റി ക്ലാസെടുത്തു. കൃഷി അസിസ്റ്റൻ്റ് ശ്രീലേഖ ചടങ്ങിന് നന്ദി പറഞ്ഞു
0 Comments