യുവ കർഷകയെ ആദരിച്ച് ഐ.എം.എ.സ്കൂൾ വിദ്യാർത്ഥികൾ

ഇരിക്കൂർ : അടുക്കളത്തോട്ട കൃഷിയിൽ വത്യസ്ഥങ്ങളായ നാടൻ, വിദേശ ചെടികളെ വളർത്തി മാതൃകയായ ആയിപ്പുഴ ഷാസ് വീട്ടിൽ കുഞ്ഞാമിന.സി.സിയെ ഐ.എം.എ.സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും വീട്ടിൽ ചെന്ന് ആദരിച്ചു.റംമ്പൂട്ടാൻ,ബറാബ, അബിയു,ഡ്രാഗൺ ഫ്രൂട്ട്, ബുഷ് ഓറഞ്ച്, 
ലെമൺ മിറാക്കി,ഫ്രൂട്ട് 
മുന്തിരി,പീനട്ട് ബട്ടർ, സപ്പോട്ട, വിയറ്റ്നാം ഏർലി, മുള്ളൻ ചക്ക,ജബോട്ടിക്കാ, പാഷൻ ഫ്രൂട്ട,വെസ്റ്റ് ഇന്ത്യൻ ചെറി, സ്ട്രോബറി തുടങ്ങിയ പഴങ്ങളും നിരവധി പച്ചക്കറികളും കൃഷി ചെയ്യുന്നു. മായം കലരാത്ത പഴങ്ങൾ കൃഷി ചെയ്ത് സമൂഹത്തിനെ ഉദ്ബുദ്ധരാക്കലാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഭർത്താവ് മാചേരി സലിമും മക്കളും കൃഷിയിടത്തിലെ സഹായികളാണ്. ആദരവ് മുനീർ കുന്നത്ത് ഉദ്ഘാടനം ചെയ്തു, പ്രധാനധ്യാപക സാജിത റിയാസ് പൊന്നാട അണിയിച്ച് ആദരിച്ചു, സിനാൻ ദാരിമി, ഹംദ ആശിഖ്, അമീന പൊക്കുണ്ട് എന്നിവർ സംബന്ധിച്ചു.