കെട്ടിട നിർമ്മാണ തൊഴിലാളി സെസ്സും പെൻഷൻ മസ്റ്ററിങ്ങും പിൻവലിക്കണം: മുസ്ലിം ലീഗ്

ഇരിക്കൂർ: വിലക്കയറ്റവും കാർഷിക വിളകളുടെ വിലയിടിവും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികലമായ സാമ്പത്തിക നയങ്ങളും കാരണം ജനജീവിതം ദുസ്സഹമായി തുടരുന്ന സാഹചര്യം നിലനിൽക്കേ വീണ്ടും വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുകളിൽ നിന്ന് കേരള സർക്കാർ പിൻമാറണമെന്ന് ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ആലോചന സമിതിയംഗങ്ങളുടെയും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയംഗങ്ങളുടെയും ബേങ്ക് ഡയറക്ടർമാരുടെയും സംയുക്ത യോഗം സർക്കാറിനോടാവശ്യപ്പെട്ടു. മാസങ്ങളോളം പെൻഷൻ കുടിശ്ശിക വരുത്തി പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സർക്കാർ കുടിശ്ശികയുള്ള പെൻഷൻ എങ്ങിനെ കൊടുക്കാതിരിക്കാമെന്ന ഗവേഷണ ഫലമാണ് അടിക്കടിയുള്ള പെൻഷൻ മസ്റ്ററിങ്ങെന്നും യോഗം കുറ്റപ്പെടുത്തി പ്രസിഡൻ്റ് എം ഉമ്മർ ഹാജി അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കെ മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് അഷറഫ് ഹാജി, കെ പി അസീസ് മാസ്റ്റർ, കെ പി മൊയ്തീൻ കുഞ്ഞി മാസ്റ്റർ, കെ പി അബ്ദുള്ള, സിസിഹിദായത്ത്, കെ പി അഷറഫ്, കെ ടി നസീർ, കെ കെ സത്താർ ഹാജി, ടി പി ഫാത്തിമ, എൻ കെ സുലൈഖ ടീച്ചർ, അഡ്വ. എ പി ജാഫർ സാദിഖ്, ടി സി നസിയ്യത്ത്,എം പി അഷറഫ്, ടി പി പോക്കർ, പ്രസംഗിച്ചു. 9 ന് നടക്കുന്ന ഇരിക്കൂർ മണ്ഡലം ദദ്ദേശീയം വിജയിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.യു.പി അബ്ദുറഹ്മാൻ സ്വാഗതവും എൻ.വി ഹാരിസ് നന്ദിയും പറഞ്ഞു.