ബഷീർ അനുസ്മരണം
ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ളീഷ് സ്കൂൾ ബഷീർ ചരമദിനത്തിൽ അദ്ദേഹത്തിന്റെ കൃതികളെയും കഥാപാത്രങ്ങളെയും വ്യത്യസ്ത വേഷവിധാനത്തോടെ പരിചയപ്പെടുത്തി. 
സ്കൂൾ മാനേജർ കെ.പി ഹാരിസ് പരിപാടി ഉദ്ഘാടനം ചെയ്തു.വിവിധ പരിപാടികളോടൊപ്പം ബഷീർ കൃതികളുടെ പ്രദർശനവും ഉണ്ടായി.എച്ച്ഒഡി ടി.സജീവൻ, കെ.മുബഷീർ എന്നിവർ ആശംസകൾ നേർന്നു. കെ.സജിത സ്വാഗതവും കെ.ഷൈജ നന്ദിയും അറിയിച്ചു.