ഓണത്തിന് ഒരു കൊട്ട പ്പൂവ് പദ്ധതി ഉദ്ഘാടനം
ഇരിക്കൂർ : കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ ഓണത്തിന് ഒരു കൊട്ട പ്പൂവ് പദ്ധതി ഇരിക്കൂർ കൃഷി ഭവനിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 12 ഓളം ഗ്രൂപ്പുകൾക്ക് ചെണ്ടു മല്ലി തൈകൾ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നീതു ചടങ്ങിന് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് വിനിൽ കുമാർ ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.കെ സുലൈഖ ടീച്ചർ , സി.രാജീവൻ എന്നിവർ ആശംസ പ്രസംഗം നടത്തി. കൃഷി അസിസ്റ്റൻ്റ് ശ്രീലേഖ ചടങ്ങിന് നന്ദി പറഞ്ഞു
0 Comments