ഇരിക്കൂർ താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാർച്ച് നടത്തി
ഇരിക്കൂർ : ഡോക്ടർമാരുടെ നീണ്ട അവധിയും, ജീവനക്കാരുടെ കെടുകാര്യസ്ഥതയും, കിടത്തി ചികിത്സയും, ഈവനിംഗ് ഒ.പി. നിർത്തലാക്കുകയും ചെയ്ത നടപടിക്കെതിരെയും, ആശുപത്രി വികസന പ്രവർത്തനങ്ങളോട് സർക്കാർ കാണിക്കുന്ന അനാസ്ഥക്കുമെതിരെ മുസ്ലിം യൂത്ത്‌ ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റി താലൂക്ക് ആശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.
ടി.സി റിയാസിന്റെ അധ്യക്ഷതയിൽ ജില്ലാ ലീഗ് സെക്രട്ടറി സി കെ മുഹമ്മദ്‌ മാസ്റ്റർ ഉത്ഘാടനം ചെയ്തു. അഡ്വ. ജാഫർ സാദിഖ്‌ മുഖ്യ പ്രഭാഷണം നടത്തി. 
എം ഉമ്മർഹാജി , യു പി അബ്ദുറഹ്മാൻ, എൻ വി ഹാരിസ്,ടി പി ഫാത്തിമ, പി അബ്ദുൾ സലാം മൗലവി, എൻ കെ സുലൈഖ, ടി സി നാസിയത്ത് ടീച്ചർ, എൻ കെ കെ മുഫീദ, എൻ ശിഹാബ്, അഷ്‌റഫ്‌ പള്ളിപ്പാത്ത് , എം പി യഹ്‌യ എന്നിവർ സംസാരിച്ചു.

കെ മൻസൂർ, മുനീർ കുന്നത്ത്, പി കെ നൗഷീർ, നൗഷാദ് സി വി, കെ പി ഖാലിദ്, കെ പി നവാസ്,മുജീബ് ടി പി, എൻ സി ഇസ്മായിൽ, സാജിദ് പൈസായി, മുഹമ്മദ്‌ എ, കഫീൽ സി വി എൻ, കബീർ, ഷബീൽ, നിഹാൽ, ഇമ്രാൻ, എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

എം.സി അഷ്‌റഫ്‌ സ്വാഗതവും വി.സി ജുനൈർ നന്ദിയും പറഞ്ഞു.