കഴിഞ്ഞദിവസം  മരണപ്പെട്ട പട്ടുവം ഉമ്മർ ഹാജിയെ കുറിച്ച് മരുമകൻ കാസിം പേരട്ട അനുസ്മരിക്കുന്നു
ആ പൂമരം ഇല്ലാതായി


 ഞങ്ങളുടെ പ്രിയപ്പെട്ട ആപ്പ ( ഉപ്പ)യുടെ മരണം ഇരിക്കൂർ പട്ടുവം, ഉള്ള എല്ലാവരെയും വളരെയധികം ദുഃഖത്തിലാഴ്ത്തി,ഞങ്ങൾക്കെല്ലാവർക്കും, ഞങ്ങളുടെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും വാപ്പ, എന്നതിന് പകരം ആപ്പ എന്നാണ് വിളിക്കാറ്,എല്ലാവരോടും സൗമ്യമായി സംസാരിക്കാറുള്ള, ഒരു വ്യക്തി കൂടിയാണ് ഞങ്ങളുടെ ആപ്പ. എല്ലാവരോടും മനസ്സ് തുറന്നു മുഖം നോക്കി സംസാരിക്കുന്ന മനസ്സിന്റെ ഉടമ കൂടിയാണ് ഉമ്മർക്ക. ശരീരം അഞ്ചരക്കണ്ടിയിൽ ആണെങ്കിലും, മനസ്സ് എപ്പോഴും ഇരുക്കൂറിലാണ്. ഓട്ടോക്കാരോടും, മറ്റ് ടാക്സി വാഹനങ്ങൾ ഓടും, യാത്രാവശ്യത്തിന് വിളിച്ചാൽ, യു, ഉമ്മർക്കയുടെ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞാൽ ഓടിയെത്തുന്ന ഒരു മേൽവിലാസം കൂടിയാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്. രാഷ്ട്രീയത്തിൽ ആയാലും, മറ്റു പല സ്ഥാന മാനങ്ങൾ, വന്നിട്ടും, എല്ലാം വേണ്ടെന്ന് വെക്കുന്ന ഒരു വ്യക്തി കൂടിയാണ്, പരന്ന വായന, ഇഷ്ടപ്പെടുന്ന ഒരു വായനക്കാരൻ കൂടിയാണ്, സ്ഥാനങ്ങൾ കയ്യടക്കാൻ വേണ്ടി, ഈ കാലഘട്ടത്തിൽ പലരും രാഷ്ട്രീയത്തിലും മറ്റും മറുകണ്ടം ചാടുമ്പോൾ, മുസ്ലിംലീഗ് എന്ന, തന്റെ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് മുസ്ലിം ലീഗിന്റെ നല്ലൊരു പ്രവർത്തകൻ കൂടിയാണ്, നഷ്ടപ്പെട്ടത്. വെറുപ്പും വിദ്വേഷവും, അസൂയയും, ഒരു അണുമണിത്തൂക്കവും ഇല്ലാത്ത വിശാലമനസ്കതയുള്ള മഹാ മനസ്സിന്റെ ഉടമയാണ് ഉമ്മർക്ക, ചെറിയവരോടും വലിയവരോടും, ഒരേ രീതിയിൽ ഇടപഴകുന്ന, ശുദ്ധ മനസ്സുള്ള, നല്ലൊരു വ്യക്തിത്വത്തിന്റെ ഉദാഹരണമാണ് ഉമ്മർക്ക.. ആവതുള്ള കാലത്ത് ആവോളം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ വേണ്ടി ഇരിക്കൂർ നൂരിയ മസ്ജിദിന്റെ, ആദ്യ സഫിൽ തന്നെ ഇരിപ്പിടം ഉറപ്പാക്കി കാലേക്കൂട്ടിവന്നു കൂടുതൽ സമയവും ഇബാദത്തിൽ മുഴുകിക്കൊണ്ടിരുന്ന ഒരു വ്യക്തി കൂടിയാണ് ഇല്ലാതായത്. ചിലരുടെ മരണം അങ്ങനെയൊക്കെയാണ്. കൃഷിയെ സ്നേഹിച്ചാൽ, കൃഷി നമ്മളെയും സ്നേഹിക്കുമെന്ന് പറയാറുണ്ടായിരുന്നു, ഉള്ള സ്ഥലത്ത് തന്നെക്കൊണ്ട് കഴിയുന്ന കൃഷികൾ വെച്ചുപിടിപ്പിച്ചു, കൃഷി കാര്യങ്ങളിൽ എപ്പോഴും മെനക്കെടുന്നു നല്ലൊരു കൃഷിക്കാരൻ കൂടിയാണ് ഉമ്മർക്ക.കരുണയും, കാരുണ്യവും, സ്നേഹവുമാണ് ആഴത്തിലുള്ള കുടുംബബന്ധം എന്ന് മക്കളെ പഠിപ്പിച്ച് കൂട്ടുകുടുംബങ്ങളെ അത്രമേൽ സ്നേഹിച്ചും നല്ലതിന് വേണ്ടി ആര് ക്ഷണിച്ചാലും ക്ഷണം സ്വീകരിച്ചുകൊണ്ട് അവിടെ ഓടിയെത്തും. കൂട്ടുകാരോടും, മക്കളോടും ഉപദേശനിർദ്ദേശങ്ങളും കുശലങ്ങളും പറഞ്ഞു ജീവിതം നയിച്ചും,, മക്കളുടെ ജീവിതം ഉന്നതിയിൽ എത്തണമണ് ആഗ്രഹിച് തന്റെ വയറു പട്ടിണിയിലാനാലും, ഇല്ലായ്മയും വല്ലായ്മയും ആരെയും അറിയിക്കാതെ ജീവിതം നയിച്ച ഒരാൾ കൂടിയാണ് ഉമ്മർക്ക.. സ്നേഹിച്ചവരോടും, സ്നേഹം അഭിനയിച്ചവരോടും, വേദനിപ്പിച്ചവരോടും പുഞ്ചിരിക്കണമെന്ന് പറയാറുണ്ടായിരുന്നു. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരുണ്ടാവില്ല, സന്തോഷവും സങ്കടവും ഇല്ലാത്ത ജീവിതവും ഇല്ല, ഉള്ളത് എന്താണ് അതിൽ സന്തോഷം കണ്ടെത്തുക, അപ്പോൾ ജീവിതം സുന്ദരമായി മാറും, എന്നൊക്കെയാണ് പറയാറ്, സത്യം കൊണ്ട് മനസ്സും, സ്നേഹം കൊണ്ട് ഹൃദയവും, സേവനം കൊണ്ട് ജീവിതവും സമ്പൂർണ്ണമാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്, ഇതൊക്കെ സൂചിപ്പിക്കാറുണ്ടായിരുന്നു. നല്ല വ്യക്തികൾ മായുള്ള സൗഹൃദം, കരിമ്പു പോലെയാണ്, അത് ഓടിച്ചാലും വളച്ചാലും ചതച്ചാലും പിഴിഞ്ഞാലും കിട്ടുക മധുരമാണ്.
അങ്ങനെയാണ് ചിലരുടെ ജീവിതം. ഒന്നുമില്ലാതെ ഈ ഭൂമിയിലേക്ക് വരുന്ന നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നേടാനായി കഷ്ടപ്പെടുന്നു. അവസാനം കഷ്ടപ്പെട്ട് നേടിയതെല്ലാം ഉപേക്ഷിച്ച് ഒന്നുമില്ലാതെ പോകുന്നു. മരണത്തോടെ കുറെ മനുഷ്യരുടെ ഹൃദയത്തിലേക്കാണ് നടന്നു കയറുന്നത്. അങ്ങനെ കുറെ മനുഷ്യർ നമ്മുടെ ചുറ്റുമുണ്ട്. അവരുടെ ശൂന്യതയിൽ ആണ് നാം അവരെ തിരിച്ചറിയുക. ചുറ്റുമുള്ള സകല മനുഷ്യരുടെ ഹൃദയങ്ങളിലും സ്നേഹത്തിന്റെ കയ്യൊപ്പ് ചാർത്തുന്നവർ. ജീവിച്ചിരിക്കുമ്പോൾ നമുക്ക് അവരുടെ മഹത്വം തിരിച്ചറിയാൻ സാധിക്കില്ല. അസൂയപ്പെടുത്തുന്ന അതിശയിപ്പിക്കുന്ന അനുഗ്രഹീത ജന്മങ്ങൾ. മനുഷ്യായുസ്സിഇൽ ചെയ്തുതീർക്കാൻ സാധിക്കുന്നതിന്റെ പത്തിരട്ടി ആവതുള്ള കാലത്ത് ചെയ്ത് തീർത്തു കണ്ണിറുക്കി കാണിച്ച് ഒറ്റ പോക്കാണ്. വലിയൊരു വടവൃക്ഷമാണ് ഞങ്ങൾക്ക് നഷ്ടമായത്. കാത്തിരുന്നാൽ കിട്ടുമെന്ന് ഉറപ്പുള്ളത് മരണം മാത്രമേയുള്ളൂ. അത് നമ്മളെ പറ്റിക്കില്ല ഇന്നല്ലെങ്കിൽ നാളെ അത് നമ്മളെ തേടി വരികതന്നെ ചെയ്യും മറ്റുള്ളവർക്ക് കിട്ടി എന്ന് അസൂയപ്പെടാത്തതും അതു തന്നെയാണ്. തറക്കല്ലിടലോ, ചുമരു വെപ്പോ, ഇല്ലാത്ത ഒരു പുതിയ വീട്ടിലേക്ക്, ഞങ്ങളുടെ ആപ്പാക്ക്, കബറിടം സ്വർഗ്ഗമാക്കി കൊടുക്കണേ നാഥാ ജന്നാത്തുൽ ഫിർദൗസിൽ വച്ച് കണ്ടുമുട്ടുവാനുള്ള സൗഭാഗ്യം തരണേ അള്ളാ.. വേർപാടിൽ വേദനിക്കുന്ന വേണ്ടപ്പെട്ടവർക്ക്ക്ഷമയും,സമാധാനവും, കൊടുക്കണേ അള്ളാ,