ഇരിക്കൂർ : ആസന്നമായ ലോകസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ കാൾ ഫോർ വോട്ട് ക്യാമ്പയിൻ ഏപ്രിൽ 20മുതൽ 25 വരെ സംഘടിപ്പിക്കും.
പ്രവാസികളായ ജിസിസി കെഎംസിസി മെമ്പർമാർ നൂറ് കണക്കിന് കുടുംബങ്ങളോടും സുഹൃത്തുക്കളോടും വോട്ട് അഭ്യർത്ഥിക്കും.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്ത് കൊണ്ട് ക്യാമ്പയിനിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു.
എം.പി.ഹനീഫ അദ്ധ്യക്ഷത വഹിച്ചു.അബ്ദുറഹ്മാൻ കല്ലായി,അബ്ദുൾ കരീം ചേലേരി,സി.കെ.മുഹമ്മദ് മാസ്റ്റർ,മഹമൂദ് അള്ളാങ്കുളം,
ടി.എൻ.എ.ഖാദർ,പി.കെ.ഷംസുദ്ധീൻ,കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ,കെ.മുഹമ്മദ് അഷ്‌റഫ് ഹാജി,യു.പി.അബ്ദുറഹ്മാൻ,
അബ്ദുൾ സലാം ഹാജി,സി.സി.ഹിദായത്ത്,
എ.പി.റസാഖ്,കബീർ,ടി.ഫൈസൽ എന്നിവർ പങ്കെടുത്തു...
എൻ.ശിഹാബുദ്ധീൻ സ്വാഗതവും സി.സി.റസാഖ് നന്ദിയും പറഞ്ഞു...
"കോൾ ഫോർ വോട്ട്" ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ അസംബ്ലിയിൽ ഫൈസൽ ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി.റഷീദ് കുന്നത്ത് സ്വാഗതവും എ.പി.മർസൂഖ് നന്ദിയും പറഞ്ഞു
0 Comments