പോളിയോ തുള്ളി മരുന്ന് വിതരണം : പഞ്ചായത്ത് തല ഉദ്ഘാടനം
ഇരിക്കൂർ : ഇരിക്കൂർ ഗ്രാമ പഞ്ചായത്തിൻ്റെയും ഇരിക്കൂർ താലൂക്കാശുപത്രിയുടെയും നേതൃത്വത്തിൽ
ദേശീയ പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. വിവിധ അങ്കണ്ണാടികൾ, കല്യാണ വീടുകൾ, ബസ്സ്റ്റാൻ്റ്, ടൗൺ കേന്ദ്രങ്ങൾ, മാമാനിക്കുന്ന് മഹാദേവീക്ഷേത്രം എന്നിവിടങ്ങളിൽ പൾസ് പോളിയോ വിതരണം നടന്നു. പഞ്ചായത്ത് തല ഉദ്ഘാടനം ഇരിക്കൂർ മാമാനം മഹാദേവി ക്ഷേത്രത്തിൽ വെച്ച് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി. ഫാത്തിമ നിർവ്വഹിച്ചു. അംഗനവാടി വർക്കർ കെ.ശ്രീജ, ആശ വർക്കർ എം.ശ്രീജ എന്നിവർ നേതൃത്വം നൽകി
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913