ഇരിക്കൂർ : കൊളപ്പ ഹൊറൈസൺ ഇംഗ്ളീഷ് സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പറവകൾക്കൊരു പാനപാത്രത്തിന്റെ ഉദ്ഘാടനവും 'പടവ്" മോട്ടിവേഷൻ ക്ലാസിനും കണ്ണൂർ ജില്ല ജെ.ആർ.സി കോഡിനേറ്റർ മുഹമ്മദ് കീത്തടത്ത് നേതൃത്വം നല്കി.
പ്രിൻസിപ്പാൾ എൻ.പി ഷബീറിന്റെ അധ്യക്ഷതയിൽ മാനേജർ കെ.പി. ഹാരിസ് ആശംസ അറിയിച്ചു. ജെ.ആർ.സി കൗൺസിലർ ടി.സജീവൻ സ്വാഗതവും ജെ.ആർ.സി കേഡറ്റ് മാസ്റ്റർ നിഷാൻ ഷബീർ നന്ദിയും അറിയിച്ചു
0 Comments