ഇരിക്കൂർ : മരിയ ഗ്രൂപ്പ് സ്വർണ കപ്പിനും യു.എ.ഇ ഡയനാമോസിന്റെ രണ്ട് ലക്ഷം രൂപ പ്രൈസ് മണിക്കും ജിഗോൾഡ് സ്ഥിരം ട്രോഫിക്കും വേണ്ടിയുള്ള ഡയനാമോസ് എഫ്.സി. സെഞ്ചറി ഫാഷൻ സിറ്റി എസ്.എഫ് എ ആറാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് നാളെ തുടക്കം. ഡയറ്റാമോസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയവും ഗാലറികളുടെയും ജോലികൾ പൂർത്തിയായി. അബിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിക്കും. കിക്കോഫ് ആഷിഖ് മാമുവും കളിക്കാരെ പരിചയപ്പെടൽ പള്ളിപ്പാത്ത് അശ്റഫും മുഖ്യാതിഥി കെ. അബ്ദുസലാം, അക്കാദമി ജയ് സി പ്രകാശനം കെ.ടി.സിയാദ് ഹാജിയും ഉപഹാര സമർപണം കെ. മുഹമ്മദ് അശ്റഫ് ഹാജി,സി.സി. ഫൈസൽ കാസിം, പി.പി. മുബശ്ശിറലി എന്നിവർ നിർവ്വഹിക്കും.
ഇന്ന് മുതൽ ഫിബ്രവരി 4 വരെ ഇരിക്കൂർ ഡയനാമോസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8.30നാണ് മത്സരം.
ടൂർണമെന്റിൽ സംസ്ഥാനത്തെ പ്രശസ്തരായ 20 ടീമുകളാണ് മത്സരിക്കുക. സ്വദേശത്തും വിദേശത്തു നിന്നുള്ള നിരവധി കളിക്കാർ വിവിധ ക്ലബ്ബുകൾക്കു വേണ്ടി അണിനിരക്കും. നൈജീരിയ, ദക്ഷിണാഫ്രിക്ക, ഘാന തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ കളിക്കളത്തിലിറങ്ങുന്നത് കാണികൾക്ക് ഹരമാവും. കളി കാണാനെത്തുന്നവരുടെ സൗകര്യം പരിഗണിച്ച് വാഹനപാർക്കിംഗ് സൗകര്യ മേർപ്പെടുത്തിയിട്ടുണ്ട്. കാണികൾക്കും കളിക്കാർക്കും റഫറിമാർക്കും ഒഫീഷ്യൽസിനുമെല്ലാം ടൂർണമെന്റ് അവസാനിക്കുന്നത് വരെ ഒരു കോടി രൂപയുടെ ഇൻഷൂറൻസ് കവറേജുമുണ്ടായിരിക്കും.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments