ഇരിക്കൂർ : പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജന കലാമേള സംഘടിപ്പിച്ചു. പടിയൂർ എസ്.എൻ.എ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബർട്ട് ജോർജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ അദ്ധ്യക്ഷനായി. ആർ.മിനി, കെ.വി. തങ്ക മണി, പി.ഷിനോജ്, കെ.പി.ബാബു, എം.വി. സുമേഷ്, ഹുസൈൻ ഹാജി, എം.എം. മോഹനൻ, ടി.ശ്രീമതി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ഷൈമ എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ കെ.രാജീവൻ സ്വാഗതം പറഞ്ഞു. ഡോ: സൂര്യനാരായണൻ ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി. വയോജനങ്ങളായ മുൻ ജനപ്രതിനിധികൾക്ക് ആദരവ് സംഘടിപ്പിച്ചു.
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments