ഇരിക്കൂർ: കേരളത്തിലെ ജനാധിപത്യം തകർക്കുന്നതിനെതിരെയും പൊലീസിൻ്റെ അതിക്രമത്തിനെതിരെയും ഏകാധിപത്യത്തിനെതിരെയും നെറികെട്ട രാഷ്ടീയത്തിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി വാസുദേവൻ നായർക്ക് പ്രതികരിക്കേണ്ട അവസ്ഥ വന്നത്
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ മറന്നു കൊണ്ടുള്ള സർക്കാരിൻ്റെ പോക്കിന്റെ തെളിവാണെന്ന്
ഡി.സി.സി. വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ പ്രസ്ഥാവിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേടിച്ചേരി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി.വി നാരായണൻ ഒന്നാം ചരമവാർഷികവും അനുസ്മരണ സദസ്സും ആലുംമുക്ക് കോൺഗ്രസ് ഭവന് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവകേരളയാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും നാല് കർഷകരാണ് ആത്മഹത്യ ചെയ്തത്.വിലക്കയറ്റം
കേരളത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്.പോക്സോ കേസിൽ രക്ഷിച്ച പൊലീസുകാർക്ക് പ്രമോഷൻ കൊടുത്ത സർക്കാരാണ് പിണറായി സർക്കാരെന്നും അദ്ദഹം കുറ്ററ്റെടുത്തി.സ്കൂളുകളിൽ ഉച്ചഭക്ഷണം വെച്ച് കൊടുത്താൽ അധ്യാപകൻ്റെ കെട്ടുതാലി പണയം വെക്കണ്ട സാഹചര്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
വി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡണ്ട് വി.ടി. പത്മാസനൻ നായനാർ ഫോട്ടോ അനാച്ഛാദനംചെയ്തു.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് എ.എം. വിജയൻ, മുഹ്സിൻ കാതിയോട്, എം.വി. ജനാർദ്ദനൻ, എൻ.കെ. സന്ധ്യ, കെ.വി പത്മനാഭൻ മാസ്റ്റർ, പി. കോമള, പി. സുപ്രിയ തുടങ്ങിയവർ സംസാരിച്ചു. വി.സി. രാജീവൻ സ്വാഗതവും അഡ്വ. സി. നിഖിൽ നന്ദിയും പറഞ്ഞു
➖➖➖➖➖➖➖➖➖➖➖
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments