മനുഷ്യാവകാശം : നീതിയും സംരക്ഷണവും ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു
ഇരിക്കൂർ : മനുഷ്യാവകാശം. : നീതിയും സംരക്ഷണവും എന്ന പ്രമേയവുമായി 
ഡിസംബർ 9 മുതൽ 17 വരെ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി മട്ടന്നൂർ ഏരിയ കമ്മറ്റി ഇരിക്കൂർ എഎംഐ ഹാളിൽ ടേബ്ൾ ടോക്ക് സംഘടിപ്പിച്ചു. 

ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു.ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മട്ടന്നൂർ ഏരിയ കൺവീനർ വി.ഷാഹിന അദ്ധ്യക്ഷത വഹിച്ചു. പി.കെ സമീറ വിഷയമവതരിപ്പിച്ചു.റാഷിദ.കെ പ്രാർത്ഥനഗീതം നിർവഹിച്ചു.
 തുടർന്ന് നടന്ന ഓപ്പൺ ചർച്ചയിൽ സുലോചന ടീച്ചർ, സിന്ദു ടീച്ചർ,ഷബാന മഹമൂദ്, സാജിദ,കൗലത്ത് എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മുൻ ജില്ലാ കമ്മറ്റിയംഗം യു.വി സുബൈദ സമാപന പ്രഭാഷണം നിർവ്വഹിച്ചു. ഏരിയ സെക്രട്ടറി ജസീല സ്വാഗതവും ഇരിക്കൂർ ഘടകം പ്രസിഡണ്ട് സി.സുബൈദ നന്ദിയും പറഞ്ഞു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913