ഇരിക്കൂർ : പയ്യാവൂർ പഞ്ചായത്ത് യു ഡി ക്ലാർക്കും കെ.പി.ഇ തളിപ്പറമ്പ് താലൂക്ക് പ്രസിഡണ്ടുമായിരുന്ന പി.വിനയന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കുളിഞ്ഞ നവജ്യോതി സംസ്കാരിക കേന്ദ്രം& രാജീവ് ഭവന്റെ ആഭിമുഖ്യത്തിൽ മിംസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടുകൂടി സൗജന്യ മെഡിക്കൽ ക്യാമ്പും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ഫാത്തിമ ഉദ്ഘാടനം ചെയ്തു.അനുസ്മരണ സമ്മേളനം ശ്രീകണ്ഠപുരം മുൻസിപ്പൽ ചെയർപേഴ്സൺ ഡോ കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു.
ഇരിക്കൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.വി ഫൈസൽ അധ്യക്ഷത വഹിച്ചു.സി.സതീശൻ,എം.പി മോഹനൻ, കെ.കെ അബ്ദുല്ല,ടി.പി അഷ്റഫ്, വി.വി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.കെ അജേഷ്, അഡ്വ സി.നിഖിൽ,കെ.പുരുഷോത്തമൻ,ടി.ജിജേഷ് എന്നിവർ പ്രസംഗിച്ചു.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments