ഡോ : മിസ്ഹബ് ഇരിക്കൂറിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് ബഹുമുഖ പ്രതിഭ : മുഹമ്മദ് മുഹ്സിൻ എം.എൽ.എ
ഇരിക്കൂർ : ഡോ : മിസ്ഹബ് ഇരിക്കൂറിന്റെ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടത് കുറഞ്ഞ കാലം കൊണ്ട് ബഹുമുഖമായ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭയാണെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്സിൻ പ്രസ്താവിച്ചു. ഡോ: മിസ്ഹബ് ഇരിക്കൂറിന്റെ ആയിപ്പുഴ കൂരാരിയിലെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാളുടെ സ്വഭാവം മനസിലാക്കാൻ കൂടെയുള്ള യാത്രയാണ് ഏറ്റവും നല്ല വഴിയെങ്കിൽ 
എട്ട് വർഷത്തോളമുള്ള മദ്രാസ് യൂണിവേഴ്സിറ്റി , ജെഎൻയു എന്നിവിടങ്ങളിലെ ഒന്നിച്ചുള്ള പഠന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ യാത്രകൾ മിസ്ഹബ് എന്ന പ്രതിഭയെ അടുത്തറിയാൻ അവസരമൊരുക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഡോ മിസ്ഹബിന്റെ വീട്ടിലെത്തി അനുശോചനം അറിയിക്കുകയും പിതാവ് പിപികെ അലി, മാതാവ് എൻ.നജ്മ, സഹോദരന്മാരായ മുഹ്സിൻ ഇരിക്കൂർ, മുബഷിർ, മുനവ്വർ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.സിപിഐ ഇരിക്കൂർ മണ്ഡലം കമ്മിറ്റി അംഗം മടവൂർ അബ്ദുൽ ഖാദർ, ലോക്കൽ സെക്രട്ടറി ചന്ദ്രൻ നിടുവള്ളൂർ എന്നിവർ അദ്ദേഹത്തോടൊപ്പം അനുഗമിച്ചു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913