ഇരിക്കൂർ : ജിസിസി കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ
സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണം ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ. ശംസുദ്ധീൻ ഉദ്ഘാടനവും കണ്ണൂർ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി
സി.കെ മുഹമ്മദ് മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.
ഇരുവൃക്കകളും തകരാറിലായ റഫീഖ് ചികിത്സ സഹായ ഫണ്ടിലേക്ക് ഇരിക്കൂർ ജിസിസി കെഎംസിസി സ്വരൂപിച്ച ഫണ്ട് ജിസിസി കെഎംസിസി ചെയർമാൻ കെ.മുഹമ്മദ് അഷ്റഫ് ഹാജി ജീവ കാരുണ്യ പ്രവർത്തകൻ അമർഷമാന് കൈമാറി.
ജീവ കാരുണ്യ രംഗത്ത് സ്തുത്യർഹമായ സേവനം കാഴ്ച വെക്കുന്ന അമർഷാന്‍ ജിസിസി കെഎംസിസി പ്രസിഡന്റ് എം.പി ഹനീഫ മൊമെന്റോ നൽകി ആദരിച്ചു.
ഇരിക്കൂർ ഉപജില്ല കായികമേളയിൽ സബ്ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി ഇരിക്കൂറിന് അഭിമാനമായി മാറിയ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ഫാത്തിമത്തുൽ സഫക്ക് ജിസിസി കെഎംസിസി കൺവീനർ
എൻ.ശിഹാബുദ്ധീൻ മെമെന്റൊയും ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ടി.സി.നസിയത്ത് ജേഴ്സിയും നൽകി ആദരിച്ചു.കണ്ണൂർ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സിബ്ഗ കോളേജിൽ നിന്നും മിന്നുന്ന വിജയം കരസ്ഥമാക്കിയ
എം.എസ്.എഫ് മുന്നണിയിലെ വിദ്യാർത്ഥികൾക്ക് സ്വീകരണവും മൊമെന്റോ വിതരണവും നടത്തി.
കെ.കെ കുഞ്ഞിമായൻ മാസ്റ്റർ,മൊയ്ദീൻ കുഞ്ഞി മാസ്റ്റർ,എം.ഉമ്മർ,
യു.പി അബ്ദുറഹ്മാൻ,
കെ.പി അബ്ദുള്ള,
ടി.സി റിയാസ്,സുലൈഖ ടീച്ചർ, എം.സി അഷ്റഫ്, കെ.പി അഷ്റഫ്,അഫ്സൽ ഖാലിദ്,
കെ.സി നജീബ് എന്നിവർ പ്രസംഗിച്ചു.
റഷീദ് കുന്നത്ത് സ്വാഗതവും എൻ.ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു
ചിത്രം : ഇരു വൃക്കകളും തകരാറിലായ റഫീഖ് ചികിത്സ സഹായ ഫണ്ടിലേക്ക് ഇരിക്കൂർ ജിസിസി കെഎംസിസി സ്വരൂപിച്ച ഫണ്ട് ജിസിസി കെഎംസിസി ചെയർമാൻ കെ.മുഹമ്മദ് അഷ്റഫ് ഹാജി ജീവകാരുണ്യ പ്രവർത്തകൻ അമർഷാന്‍ കൈമാറുന്നു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിക്കൂർ വാർത്തയിൽ പരസ്യങ്ങളും വാർത്തകളും നൽകുവാൻ https://wa.me/+917012195913
0 Comments